ഇന്ന് ലോക മുട്ടദിനം: ഇന്ത്യയിലെ പ്രതിവര്‍ഷ മുട്ട ഉല്‍പ്പാദനം 12,000 കോടി

ഇന്ന് ലോക മുട്ടദിനം: ഇന്ത്യയിലെ പ്രതിവര്‍ഷ മുട്ട ഉല്‍പ്പാദനം 12,000 കോടി

ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര മുട്ട ദിനം. മുട്ടയ്ക്കും ഒരു ദിനമോ എന്നു പറഞ്ഞ് അമ്പരപ്പെടേണ്ട. അത്ര നിസാരക്കാരനല്ല മുട്ടയെന്ന് അറിയുക. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും അവസാനിക്കില്ല. 1996 മുതലാണ് രാജ്യാന്തര എഗ് കമ്മിഷന്‍ ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ടദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പ്രോട്ടീന്‍, കൊഴുപ്പ്, ജീവകം എന്നിവയുടെ കലവറയാണ് മുട്ടകള്‍. കോഴി, താറാവ്, കാട എന്നിവയാണ് മനുഷ്യര്‍ പൊതുവെ ഉപയോഗിക്കാറുള്ള മുട്ടകള്‍.

ഇന്ത്യയിലെ പ്രതിവര്‍ഷ മുട്ട ഉല്‍പ്പാദനം 12,000 കോടിയാണ്. ഒരു കോടിയിലേറെ മുട്ടയാണ് ഒരു ദിനം കേരളത്തില്‍ ഉപയോഗിക്കുന്നത്. അതേസമയം, മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.