ദുബായ്: യുഎഇയുടെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി വീട്ടിലിരുന്നുകൊണ്ടുതന്നെ പുതുക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കാന്‍ അധികൃതർ തയ്യാറെടുക്കുന്നു. ദുബായില്‍ നടക്കുന്ന ജൈറ്റക്സിലാണ് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് സ്മാർട് സേവനത്തെ സംബന്ധിച്ചുളള വിവരങ്ങള്‍ വ്യക്തമാക്കിയത്.
അപേക്ഷ നല്‍കിയ നമ്പർ ഉപയോഗിച്ചോ താമസക്കാരന്‍റെ പാസ്പോർട്ട് പേജിന്‍റെ ഫോട്ടോ ഉപയോഗിച്ചോ രജിസ്ട്രേഷന്‍ നടത്താം. ഉപയോക്താവിന്‍റെ ഫോണ്‍ ക്യാമറയില്‍ വിരലുകളും മുഖവും സ്കാന്‍ ചെയ്യുന്നതിനുളള സാങ്കേതിക വിദ്യയും ഒരുക്കിയിട്ടുണ്ട്. സമയം ലാഭിക്കുന്നതോടൊപ്പം സൗകര്യപ്രദമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാമെന്നതും സ്മാർട് സംവിധാനത്തിന്‍റെ നേട്ടമാണ്.
അതേ ദിവസം തന്നെ എമിറേറ്റ്സ് ഐഡി ലഭിക്കാനുളള സംവിധാനവുമുണ്ട്. എന്നാല്‍ ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടിവരും. സേവന കേന്ദ്രങ്ങളിലെത്തി പുതുക്കിയ എമിറേറ്റ്സ് ഐഡി വാങ്ങുകയും ആവാം.
കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യത്ത് പുതുതലമുറ എമിറേറ്റ്സ് ഐഡി പുറത്തിറക്കിയത്. ഇ ലിങ്ക് സംവിധാനത്തിലൂടെ വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന എമിറേറ്റ്സ് ഐഡി സ്വകാര്യവിവരങ്ങളുടെ മെച്ചപ്പെട്ട സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.