കൊച്ചി: സാമുദായിക ധ്രുവീകരണത്തിന്റെ വിത്ത് പാകുന്ന കെ.ടി ജലീലിനെ നിയന്ത്രിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മുന്‍ മന്ത്രി കെ.ടി ജലീലില്‍ തന്റെ ഫെയ്‌സ്ബുക് പേജില്‍ 'ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും' എന്ന കുറിപ്പിലൂടെ ബോധപൂര്‍വ്വമായി മതസ്പര്‍ദ്ധയ്ക്കുള്ള ശ്രമാണ് നടത്തുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു.
ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് പൊതു സമൂഹം പ്രതീക്ഷിക്കുന്ന തരത്തിലല്ല ജലീല്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചു നാളുകളായി ഇദ്ദേഹത്തിന്റെ പ്രസ്ഥാവനകളില്‍ അന്ധമായ ക്രൈസ്തവ വിരോധം ദൃശ്യമാണ്. എല്ലാവര്‍ക്കും നന്മ ചെയ്തു ജീവിക്കുന്ന ക്രൈസ്തവ സന്യാസിനിമാരെ അവരുടെ വേഷത്തിന്റെ പേരില്‍ ഇദ്ദേഹം നിരന്തരം വേട്ടയാടുകയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
എല്‍.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് ജയിച്ച് മന്ത്രിയായിരുന്ന ഇദ്ദേഹം നിലവില്‍ അഴിമതിക്കേസുകളില്‍ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. എങ്കിലും ഇപ്പോഴും അദ്ദേഹം ഒരു നിയമസഭാ സാമാചികനാണ്. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ തണലില്‍ നിന്ന് മത്സരിച്ച് നിയമസഭയില്‍ എത്തിയ അദ്ദേഹത്തിന്റെ അഴിമതിയുടെ കറപുരണ്ട മുഖം പുറത്തു വരാതെ ഇരിക്കാനുള്ള മറയാണോ അടിക്കടിയുള്ള ഇത്തരം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന കുറിപ്പുകള്‍ എന്ന് പാര്‍ട്ടി പരിശോധിക്കണം. അതോടൊപ്പം അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഘടന പ്രവര്‍ത്തനങ്ങളും അന്വേഷിക്കപ്പെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഒരു മതസമൂഹത്തെ നിരന്തരം വേട്ടയാടി താന്‍ മറ്റൊരു മതസമൂഹത്തിന്റെ നാവാണ് എന്ന് വരുത്തി തീര്‍ത്ത്, തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാനുള്ള ശ്രമമായിരിക്കാം അദ്ദേഹം നടത്തുന്നത്. എന്നാല്‍ ജലീലിന്റെ ഇത്തരം നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതേതര മുഖത്തിന് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ തിരിച്ചറിയണം. ഇത് മുന്നണിയുടെ നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണം. ഈ പ്രസ്ഥാനത്തിന്റെ മതേതര സ്വഭാവത്തിന് തന്നെ കളങ്കമായ ജലീലിനെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.