ഹര്‍ത്താല്‍ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി; നഷ്ടം അറിയിക്കാനും നിര്‍ദേശം

ഹര്‍ത്താല്‍ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി; നഷ്ടം അറിയിക്കാനും നിര്‍ദേശം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ അക്രമങ്ങളില്‍ വസ്തുവകകള്‍ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി.

രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവംബര്‍ ഏഴിനകം ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

സെപ്റ്റംബര്‍ 23ന് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോപ്പലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം.

സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറുകയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവര്‍ക്കെതിരെ പ്രത്യേകം കേസെടുക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.