തിരുവനന്തപുരം: സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കളിയിക്കാവിള കൊല്ലങ്കോടിനു സമീപം സമീപം മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.
കഴിഞ്ഞ മാസം 24 ന് പരീക്ഷ എഴുതിയ ശേഷം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥി കുപ്പിയിലുള്ള ശീതള പാനീയം അശ്വിന് കുടിക്കാന്‍ നല്‍കുകയായിരുന്നു. പാനീയം കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടിക്ക് ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.
ഉടന്‍ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വായിലും നാവിലും വ്രണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പിന്നിട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ആശുപത്രി അധികൃതര്‍ കളിയിക്കാവിള പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ വെച്ച് ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പോലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഏത് വിദ്യാര്‍ഥിയാണ് ശീതള പാനീയം നല്‍കിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
അശ്വിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാഗര്‍കോവില്‍ ആശാരിപ്പുള്ളം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.