പ്രകൃതിക്ഷോഭത്തില്‍ ഭവന രഹിതരായവര്‍ക്ക് പാലാ രൂപതയുടെ കൈത്താങ്ങ്; 82 വീടുകളുടെ താക്കോല്‍ ദാനം ഓക്ടോബര്‍ 20ന്

പ്രകൃതിക്ഷോഭത്തില്‍ ഭവന രഹിതരായവര്‍ക്ക് പാലാ രൂപതയുടെ കൈത്താങ്ങ്; 82 വീടുകളുടെ താക്കോല്‍ ദാനം ഓക്ടോബര്‍ 20ന്

കോട്ടയം: പ്രകൃതിക്ഷോഭം മൂലം വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തമായി പാലാ രൂപത. കൂട്ടിക്കല്‍ മിഷന്റെ 82 വീടുകളുടെ താക്കോല്‍ ദാനം ഓക്ടോബര്‍ 20ന് നടക്കും. കൂട്ടിക്കല്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ദാനവും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും.

പ്രകൃതിക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ആവിഷ്‌കരിച്ച കൂട്ടികല്‍ മിഷന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തിയായ ഒന്‍പതു വീടുകളുടെ നാക്കോല്‍ദാന കര്‍മ്മവും സ്മരണാര്‍ഹനായ രാജു സ്‌കറിയാ പൊട്ടംകുളം ദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുവാന്‍ പോകുന്ന ഏഴു വീടുകളുടെ ശിലാസ്ഥാപനവുമാണ് ഒക്ടോബര്‍ 20ന് വ്യാഴാഴ്ച നടത്തപ്പെടുകയാണ്.

പാലാ രൂപതയിലെ ഇടവക പള്ളികള്‍, കമല്യന്‍ സഭ, സിഎംസി, എഫ്.സി.സി, എസ്എബിഎസ്, എസ് എച്ച്, ഡിഎസ്ടി കോണ്‍ഗ്രിയേഷനുകള്‍, വോസാഡ് സിഎംഐ കുമളി, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, പ്രവാസി മലയാളി കൂട്ടായ്മകള്‍, വിവിധ ഭക്തസംഘടനകള്‍, സ്ഥാപങ്ങള്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവരുടെ സാമ്പത്തിക സഹായത്തിലാണ് വീടുകള്‍ നിര്‍മ്മിക്കപ്പെട്ടത്.

28 പുതിയ വീടുകളുടെ നിര്‍മാണവും 54 വീടുകള്‍ക്ക് പുനര്‍നിര്‍മാണ സഹായവുമടക്കം 82 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ നല്‍കുവാന്‍ കഴിഞ്ഞുവെന്നതില്‍ രൂപതയ്ക്ക് അഭിമാനിക്കാം.

കൂട്ടിക്കല്‍ മിഷന്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, കൂട്ടിക്കല്‍ ഫൊറോനാപ്പള്ളി വികാരി ഫാദര്‍ ജോസഫ് മണ്ണനാല്‍, പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി ഫാദര്‍ തോമസ് കിഴക്കേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.