തിരുവനന്തപുരം: തിരുമല കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം ആയൂർവേദ സുഖ ചികിത്സാകേന്ദ്രമാക്കാൻ നീക്കവുമായി സർക്കാർ. ഔഷധിയാണ് ഇതിന് താൽപര്യവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
ചെയർപേഴ്സൺ ശോഭനാ ജോർജ് ഉൾപ്പൈടയുള്ള സംഘം ആശ്രമം സന്ദർശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാൻ അനുകൂലമായ സ്ഥലമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
ആയുർവേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്‌ക്ക് തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ വെൽനസ് സെന്റർ എന്ന പേരിൽ ചികിത്സാ കേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. തിരുവനന്തപുരത്തെ കേന്ദ്രം സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തുടങ്ങാമെന്നാണ് ഔഷധി എം.ഡിയുടെ ശുപാർശ.
തീപിടുത്തമുണ്ടായ ആശ്രമത്തിലാണ് കേന്ദ്രം തുടങ്ങാൻ ശുപാർശ ഉള്ളത്. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് അറിയിച്ചു.
73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീർഘകാലത്തേക്ക് വാടകയ്‌ക്കെടുക്കുന്നതുമാണ് പരിഗണനയിൽ.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിക്കുന്നത്. ഇതുവരെ പ്രതിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്നു മിനിറ്റുകൾക്കകം മുഖ്യമന്ത്രി പിണറായി വിജയൻ ആശ്രമം സന്ദർശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.