ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സേവനം പുനരാരംഭിക്കുമെന്ന് ആ‍ർടിഎ

ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സേവനം പുനരാരംഭിക്കുമെന്ന് ആ‍ർടിഎ

ദുബായ്: ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നാലു റൂട്ടുകളിലാണ് പ്രത്യേക ബസ് സേവനം ആരംഭിക്കുക. അല്‍ റഷീദിയ ബസ് സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂർ ഇടവിട്ടും (റൂട്ട് 102) യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 40 മിനിറ്റിന്‍റെ ഇടവേളയിലും (റൂട്ട് 103) ബസുണ്ടാകും. കൂടാതെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്നും (റൂട്ട് 104) മാള്‍ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്നും (റൂട്ട് 106) ഓരോ മണിക്കൂർ ഇടവിട്ടും ബസ് സേവനം ലഭ്യമാകും.

ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് സീസണ്‍ ആരംഭിക്കുന്ന ഒക്ടോബർ 25 ന് തന്നെ ബസ് സേവനവും ആരംഭിക്കും. 10 ദിർഹമാണ് നിരക്ക്. ഡീലക്സ് കോച്ചുകളും സാധാരണ ബസുകളും ഈ സീസണില്‍ സർവ്വീസ് നടത്തും. കുടുംബങ്ങള്‍ക്കും സന്ദർശകർക്കും മികച്ച സുരക്ഷയും സൗകര്യവും ഉറപ്പാക്കിയാണ് ബസ് സേവനം നടത്തുകയെന്നും ആർടിഎ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.