ആണവ കരാർ ലംഘനം; ഇറാന്റെ ആണവനിലയം ആക്രമിക്കുവാൻ ഡൊണാൾഡ് ട്രംപ് ആലോചിച്ചു

ആണവ കരാർ ലംഘനം; ഇറാന്റെ ആണവനിലയം  ആക്രമിക്കുവാൻ ഡൊണാൾഡ് ട്രംപ് ആലോചിച്ചു

വാഷിംഗ്‌ടൺ : പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ രണ്ട് മാസം ശേഷിക്കെ, ഇറാനിലെ പ്രധാന ആണവ നിലയത്തെ ആക്രമിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിശദമായ ചർച്ചയിൽ ആക്രമണം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.

വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പുതിയ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി എന്നിവരുൾപ്പെടെ വ്യാഴാഴ്ച നടന്ന ഓവൽ ഓഫീസ് യോഗത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. യുദ്ധത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച പ്രസിഡണ്ട് ഉപദേശകരുടെ പ്രേരണ അനുസരിച്ചു മുന്നോട്ടു പോകേണ്ട എന്ന് തീരുമാനിച്ചു. “അദ്ദേഹം ഓപ്ഷനുകൾ ചോദിച്ചു. അവർ അദ്ദേഹത്തിന് യുദ്ധ സാഹചര്യങ്ങൾ വിശകലനം ചെയ്തു നൽകി, ഒടുവിൽ മുന്നോട്ട് പോകേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു, ”ഉദ്യോഗസ്ഥർ പറഞ്ഞു.

ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയകൾ നടത്തുന്നു എന്ന് യു എൻ നിരീക്ഷകർ റിപ്പോർട്ട് ചെയ്തതിനോട് അനുബന്ധിച്ചാണ് ട്രംപ് ഇത്തരത്തിൽ ആലോചിച്ചത്. 2015 ലെ ആണവ കരാറിന്റെ ലംഘനമാണ് ഈ സമ്പുഷ്‌ടീകരണം. ഇറാനിലെ പ്രധാന ന്യൂക്ലിയർ കേന്ദ്രത്തിനു നേർക്ക് നടക്കുന്ന ആക്രമണം പ്രാദേശിക യുദ്ധത്തിലേക്ക് മാറേണ്ടിവന്നാൽ അടുത്ത പ്രസിഡണ്ടായി വരുന്ന ജോ ബൈഡനു ഗുരുതരമായ വിദേശനയ വെല്ലുവിളി ഉയർത്തുകതന്നെ ചെയ്യും. ട്രംപ് ഭരണകൂടം അധികാര കൈമാറ്റ പ്രവർത്തങ്ങൾ തുടങ്ങുവാൻ വിസമ്മതിച്ചതിനാൽ ദേശീയ സുരക്ഷാ ഇന്റലിജൻസ് ലഭ്യമല്ലാത്തതുകൊണ്ട് ബൈഡന്റെ ഭാഗത്തു നിന്ന് ഇതിനെക്കുറിച്ച് അഭിപ്രായം ഒന്നും ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.