ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ ഇന്ത്യ

ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് ആരംഭിച്ച് എയർ ഇന്ത്യ

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് ആരംഭിക്കുന്നു. നവംബർ ഒന്നുമുതലാണ് സർവ്വീസ് ആരംഭിക്കുക.ആഴ്ചയില്‍ നാല് ദിവസം സർവ്വീസുണ്ടാകും. ആദ്യദിനങ്ങളില്‍ 300 ദിർഹത്തിന് ദുബായില്‍ നിന്ന് കണ്ണൂരിലെത്താം.അ​ഞ്ചു​ കി​ലോ അ​ധി​ക ബാ​ഗേ​ജും അ​നു​വ​ദി​ച്ചിട്ടുണ്ട്. ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സിന് നിലവില്‍ കണ്ണൂരിലേക്ക് സർവ്വീസ് പ്രഖ്യാപിച്ചിട്ടുളളത്. വൈകീട്ട് യുഎഇ സമയം 6.40 ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി പ്രാദേശികസമയം 11.50 ന് കണ്ണൂരെത്തും. തിരിച്ച് രാത്രി 12.50 ന് പുറപ്പെടുന്ന വിമാനം ദുബായില്‍ 3. 15 നാണ് എത്തുക. ദുബായില്‍ നിന്ന് ഗോ ഫസ്റ്റ് മാത്രമാണ് നിലവില്‍ കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്നത്.


നവംബറില്‍ കുറഞ്ഞ നിരക്കില്‍ സേവനം
നവംബർ മാസത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ് പ്രസ്. കൊച്ചിയില്‍ നിന്ന് ഷാർജയിലേക്ക് 11,474 രൂപയ്ക്കും തിരിച്ച് 325 ദിർഹത്തിനും ടിക്കറ്റുകള്‍ ലഭ്യമാണ്. അലൈന്‍ കോഴിക്കോട്, ദുബായ് കോഴിക്കോട്, ദുബായ് കണ്ണൂർ,റാസല്‍ഖൈമ കോഴിക്കോട്, ഷാർജ കോഴിക്കോട്, ഷാർജ കണ്ണൂർ സർവ്വീസുകളുടെ ടിക്കറ്റുകള്‍ 269 ദിർഹത്തിലാണ് ആരംഭിക്കുന്നത്. 30 കിലോ ബാഗേജിന് പുറമെ 5 കിലോ അധിക ബാഗേജും അനുവദിക്കും. നവംബർ 30 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.