ബെയ്ജിങ്: നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു ശേഷം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥിര ജനവാസമുള്ള രണ്ടാമത്തെ ഔട്ട്പോസ്റ്റായി മാറുന്ന ബഹിരാകാശ നിലയത്തിനായുള്ള മൂന്ന് മൊഡ്യൂളുകളില്‍ അവസാനത്തേത് ചൈന തിങ്കളാഴ്ച വിക്ഷേപിച്ചു.
ചൈനയുടെ ഏറ്റവും ശക്തമായ റോക്കറ്റായ ലോംഗ് മാര്‍ച്ച് 5ബി റോക്കറ്റ് ഉപയോഗിച്ചാണ് ഉച്ചകഴിഞ്ഞ് 3:37 ന് തെക്കന്‍ ദ്വീപ് പ്രവിശ്യയായ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ക്രൂവില്ലാത്ത മെങ്ഷ്യന്‍ അല്ലെങ്കില്‍ 'ഡ്രീമിംഗ് ഓഫ് ദി ഹെവന്‍സ്' മൊഡ്യൂള്‍ വിക്ഷേപിച്ചത്.
ബഹിരാകാശ യാത്രികരുടെ പ്രധാന വാസ സ്ഥലമായ ടിയാനെ മോഡ്യൂള്‍ വിക്ഷേപിച്ചുകൊണ്ട് 2021 ഏപ്രിലിലാണ് ചൈന സ്‌പേസ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ വെന്‍ഷ്യന്‍ അല്ലെങ്കില്‍ ''സ്വര്‍ഗത്തിനായുള്ള അന്വേഷണം'' ( ക്വെസ്റ്റ് ഫോര്‍ ഹെവന്‍സ്) വിക്ഷേപിച്ചു. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായുള്ള ലാബോറട്ടറി മോഡ്യൂളാണിത്.
23 ടണ്‍ വരുന്ന മെങ്ഷ്യനും ഒരു പരീക്ഷണശാല മോഡ്യൂളാണ്. തിങ്കളാഴ്ചയോടെ ടിയാനെയുമായി ഇതിനെ ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭ്രമണപഥത്തിലായിരിക്കുമ്പോള്‍, അതിന്റെ വശത്തുള്ള ടിയാനെയുടെ റേഡിയല്‍ പോര്‍ട്ടുകളിലൊന്നിലേക്ക് മെങ്ഷ്യന്‍ പുനഃസ്ഥാപിക്കപ്പെടുകയും രണ്ടു ലാബ് മോഡ്യൂളുകളുമായി ടിയാനെ പ്രധാന കേന്ദ്രമാകുകയും ചെയ്യുമ്പോഴേ ഇംഗ്ലീഷ് അക്ഷരം ടി-ഷേപ്പിലുള്ള സ്‌പേസ് സ്റ്റേഷന്റെ അന്തിമ രൂപമാകൂ.
നാസയുടെ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്‍ ഈ ദശകം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ 10 വര്‍ഷത്തെ ആയുസുമായി ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഒരുങ്ങുന്ന ചൈനീസ് സ്‌പേസ് സ്റ്റേഷന്‍ ചൈനയ്ക്ക് വലിയൊരു നാഴികക്കല്ലാകും.
''ആകാശ കൊട്ടാരം'' എന്ന് നാട്ടില്‍ അറിയപ്പെടുന്ന ചൈനീസ് നിര്‍മിത സ്‌പേസ് സ്റ്റേഷന്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെയും ബഹിരാകാശ രംഗത്തെ സ്വയംപര്യാപ്തതയുടെയും പ്രതീകമായിരിക്കും ഐഎസ്എസില്‍ നിന്നും നാസയുടെ മറ്റ് സഹകരണങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയതിന് അമേരിക്കയ്ക്കുള്ള വെല്ലുവിളിയുമാകും ഇത്.
ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ 10 വര്‍ഷത്തെ ഭരണവും ബഹിരാകാശ നിലയം പകര്‍ത്തും.
സ്റ്റേഷന്‍ നിലനില്‍ക്കുന്ന കാലത്തിനുള്ളില്‍ 1,000-ലധികം ശാസ്ത്രീയ പരീക്ഷണങ്ങളാണ് ചൈന ആസൂത്രണം ചെയ്യുന്നത്. സസ്യങ്ങള്‍ ബഹിരാകാശത്ത് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് മുതല്‍ മൈക്രോഗ്രാവിറ്റിയില്‍ ദ്രാവകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെടുന്നു.
വരും വര്‍ഷങ്ങളില്‍ ഐഎസ്എസ് വിരമിക്കുകയാണെങ്കില്‍ ചൈനീസ് സ്റ്റേഷനില്‍ പരീക്ഷണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടും. നവംബര്‍ 2000 മുതല്‍ ഇതുവരെ 3000ത്തോളം ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഐഎസ്എസില്‍ നടത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ഓഫീസുമായി സഹകരിച്ചുള്ള പരീക്ഷണങ്ങളുടെ ആദ്യ ബാച്ചില്‍ സ്വിറ്റ്സര്‍ലന്‍ഡ് മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ ഒമ്പത് നിര്‍ദ്ദേശങ്ങള്‍ ചൈന അംഗീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.