മനാമ: ബഹ്റൈന്‍ പാരമ്പര്യത്തിന്‍റേയും പുരോഗതിയുടെയും മിശ്രിതമാണെന്ന് ഫ്രാന്‍സിസ് മാർപാപ്പ. എല്ലാറ്റിനും ഉപരി വ്യത്യസ്ത പശ്താത്തലങ്ങളില്‍ നിന്നുളള ആളുകള്‍ രാജ്യത്തെ അടിത്തറ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിവേര് ശക്തമായ അക്കേഷ്യ മരുഭൂമിയില്‍ അതിജീവിച്ചു. 4500 ലധികം വർഷത്തെ ചരിത്രമുളള ബഹ്റൈനിന്‍റെ വേരുകള്‍ അതിന്‍റെ വംശീയവും സാംസ്കാരികവുമായ വൈവിധ്യത്തിലും സമാധാനപരമായ സഹവർത്തിത്വത്തിലും പരമ്പരാഗത ആതിഥ്യ മര്യാദയിലും തിളങ്ങുന്നു, അദ്ദേഹം പറഞ്ഞു.
മനുഷ്യ സഹവർത്തിത്വത്തിന്‍റെ വരണ്ട മരുഭൂമികളിലേക്ക്" സാഹോദര്യത്തിന്‍റെ ജലം കൊണ്ടുവരാനും അതിനായി ഒരുമിച്ച് പ്രവർത്തിക്കുക, അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനം വിതയ്ക്കുകയെന്നുളളതാണ് ലക്ഷ്യം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദവേദിയിൽ പങ്കെടുക്കാനും സമാധാനപരമായ സഹവർത്തിത്വത്തിനുമായാണ് താന്‍ എത്തിയത്. ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്ന ചർച്ചകള്‍ സംഘടിപ്പിക്കുന്ന രാജ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
വ്യഴാഴ്ച പ്രാദേശിക സമയം 4.36 നാണ് അദ്ദേഹം ബഹ്റൈനില്‍ എത്തിയത്. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം ബഹ്റൈന്‍ രാജാവുമായി കൂടികാഴ്ച നടത്തി. അതിനുശേഷമായിരുന്നു മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പ്രാദേശിക പ്രതിനിധികളുമായുളള കൂടികാഴ്ച.
ഓരോ യുദ്ധവും, സത്യത്തിന്‍റെ മരണത്തെ ഉണർത്തുന്നു" എന്ന് ഫ്രാന്‍സിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. എല്ലാ യുദ്ധങ്ങളും വിജയങ്ങള്ല. മറിച്ച് എല്ലാവരുടേയും കയ്പേറിയ തോല്‍വിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിശ്വാസി എന്ന നിലയിലും, ക്രൈസ്ത വിശ്വാസി എന്ന നിലയിലും, ഒരു മനുഷ്യനെന്ന നിലയിലും, സമാധാനത്തി്‍റെ തീർത്ഥാടകനെന്ന നിലയിലും താന്‍ ഇന്ന് ഇവിടെയുണ്ട്, കാരണം എന്നത്തേക്കാളും ഇന്ന് നമ്മൾ എല്ലായിടത്തും വിളിക്കപ്പെട്ടിരിക്കുന്നത് സമാധാന നിർമ്മാണത്തിനായി ഗൗരവമായി പ്രതിജ്ഞാബദ്ധരാകാനാണ്. സമാധാനത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ മതവിശ്വാസത്തിന്‍റെ പങ്ക് എടുത്തുകാട്ടുന്ന കിംഗ്ഡം ഓഫ് ബഹ്‌റൈൻ പ്രഖ്യാപനം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
ഇന്ന് മാർപാപ്പ മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും എന്ന ആശത്തിലൂന്നിയുളള ഡയലോഗില്‍ പങ്കെടുക്കും. സഖീർ പാലസിലെ അല്‍ ഫിദ സ്ക്വയറില്‍ രാവിലെ 10 മണിക്കാണ് മാർപാപ്പയുടെ പ്രസംഗം. ഈജിപ്തിലെ അൽ അസ്ഹർ മസ്ജിദിന്‍റെയും യൂണിവേഴ്‌സിറ്റിയുടെയും ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി മാർപാപ്പ താമസിക്കുന്ന വസതിയിൽ വൈകുന്നേരം 4 മണിക്ക് സ്വകാര്യ കൂടിക്കാഴ്ച നടക്കും. വൈകീട്ട് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ എക്യുമെനിക്കൽ മീറ്റിംഗും സമാധാന പ്രാർത്ഥനയും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.