റേഷന്‍ കടകള്‍ വഴി ഇനി ഐഒസിയുടെ ചോട്ടു ഗ്യാസ് സിലിണ്ടര്‍; കരാര്‍ ഒപ്പിട്ടു

 റേഷന്‍ കടകള്‍ വഴി ഇനി ഐഒസിയുടെ ചോട്ടു ഗ്യാസ് സിലിണ്ടര്‍; കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി ഇനി ഐഒസിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസ് സിലിണ്ടറും ലഭ്യമാകും. കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍ കടകള്‍ വഴിയാകും വിതരണം.

ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാ പത്രം ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ സാന്നിധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനും ഒപ്പ് വച്ചു.

പൊതുവിതരണ രംഗത്തെ റേഷന്‍ കടകളെ വൈവിധ്യവല്‍കരിക്കുന്നതിന്റെ ഭാഗമായി കെ സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉല്‍പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.