തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും: മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും: മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവർഷത്തോടൊപ്പം  ചക്രവാതച്ചുഴിയുടെയും സ്വാധീനം ശക്തമായതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.

കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന്  യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്നു തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടെയുള്ള മഴ തുടരാനാണ് സാധ്യത.

തുലാവർഷ മഴക്കൊപ്പമുള്ള ഇടിമിന്നൽ അപകടകരമായതിനാൽ ജാഗ്രത പാലിക്കാനും നിർദ്ദേശം ഉണ്ട്. ഇടിമിന്നൽ സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ്‌ ചെയ്യണം. മൊബൈൽ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് നൽകുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.