സന്ദർശകവിസ ഫാന്‍ വിസയാക്കാമെന്ന് ഖത്തർ

സന്ദർശകവിസ ഫാന്‍ വിസയാക്കാമെന്ന് ഖത്തർ

ദോഹ: രാജ്യത്ത് സന്ദർശക വിസയിലുളളവർക്ക് ആവശ്യമെങ്കില്‍ ഫാന്‍ വിസയിലേക്ക് മാറാമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. നവംബർ ഒന്നിന് മുന്‍പ് രാജ്യത്ത് പ്രവേശിച്ചവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഹയ്യാ കാർഡ് കൈവശമുളള സന്ദർശകർക്കാണ് ഇതിന് സാധിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 

സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട്, എം‌.​ഒ‌.​ഐ. സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി 500 റി​യാ​ൽ സേ​വ​ന ഫീ​സാ​യി ന​ൽ​കി വി​സ മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തു​വ​ഴി 2023 ജ​നു​വ​രി 23 വ​രെ ഖ​ത്ത​റി​ൽ തു​ട​രാ​ൻ ക​ഴി​യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.