മനാമ: നാല് ദിവസത്തെ ചരിത്ര സന്ദർശനം പൂർത്തിയാക്കി ഫ്രാന്‍സിസ് മാർപാപ്പ ബഹറിൻ നിന്നും മടങ്ങി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം റോമിലേക്ക് തിരിച്ചത്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരം നവംബർ മൂന്നിനാണ് മാർപാപ്പ ബഹറിൻ എത്തിയത്.
ബഹറിൻ ഡയലോഗ് ഫോറത്തില്‍ പങ്കെടുത്ത പാപ്പ മതനേതാക്കള്‍ മുറിവേറ്റ മനുഷ്യരോടൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. റഷ്യ ഉക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ സമാധനത്തിനായി ശക്തമായ ആഹ്വാനം ചെയ്ത മാർപാപ്പ മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
മനുഷ്യസ്നേഹത്തെകുറിച്ചാണ് 111 രാജ്യങ്ങളില്‍ നിന്നായി 30,000 ത്തോളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയില്‍ അദ്ദേഹം ഓർമ്മിപ്പിച്ചത്. ദൈവത്തിന്‍റെ സ്നേഹം പ്രചരിപ്പിക്കുന്നതില്‍ ആരും ക്ഷീണിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ഫ്രാന്‍സിസ് മാർപാപ്പ അബുദബി സന്ദർശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.