തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിന് പിന്നാലെ പുരാവസ്തു വകുപ്പിലും കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വകുപ്പുമന്ത്രി ഇടപെട്ടുള്ള തെളിവുകളും പുറത്ത്. കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്‌സെന്റര്‍, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റര്‍ എന്നിവിടങ്ങളിലെ നിയമനത്തിനാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമിക്കേണ്ടവരുടെ പേരടക്കം നിര്‍ദേശിച്ചത്.
കുന്ദമംഗലം സബ്‌സെന്ററില്‍ ഓഫീസ് അറ്റന്‍ഡന്റ്, ലാസ്‌കര്‍ എന്നീ തസ്തികകളിലും ഇടുക്കിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചു. നിയമനങ്ങള്‍ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥ നിര്‍ദേശങ്ങള്‍ മറികടന്നാണ് മന്ത്രിയുടെ ഇടപെടല്‍. നിയമനം നടത്തുന്നതിന് ഡയറക്ടര്‍ക്ക് അനുമതി നല്‍കാന്‍ എപ്രില്‍ രണ്ടിന് മന്ത്രി ഇ-ഫയല്‍വഴി ഉത്തരവിടുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള 25 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ മാറ്റിസൂക്ഷിക്കുന്നതിനാണ് കുന്ദമംഗലം സബ്‌സെന്റര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടേക്കാണ് ചടങ്ങള്‍ മറികടന്ന് ഇഷ്ടക്കാരെ നിമിക്കാന്‍ മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയത്. ഇടുക്കിയിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യത്തിലും മന്ത്രി ഇടപെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.