ടി 20 ലോകകപ്പ്: ആദ്യ സെമി ഇന്ന്; ഉച്ചക്ക് 1.30 ന് ന്യൂസിലാന്റ് പാക്കിസ്ഥാനെ നേരിടും

ടി 20 ലോകകപ്പ്: ആദ്യ സെമി ഇന്ന്; ഉച്ചക്ക് 1.30 ന് ന്യൂസിലാന്റ് പാക്കിസ്ഥാനെ നേരിടും

മെൽബൺ: ടി 20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് ആദ്യ സെമി ഇന്ന് നടക്കും. ന്യൂസിലാന്റും പാക്കിസ്ഥാനനും തമ്മിലാണ് ആദ്യ മത്സരം. ഉച്ചക്ക് 1.30 നാണ് മത്സരം. രണ്ടാം സെമിയിൽ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. 

ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലിന് ഒരുങ്ങുന്ന ഇംഗ്ലണ്ട് ക്യാംപില്‍ ശുഭകരമല്ലാത്ത വാര്‍ത്തകള്‍. ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനും പിന്നാലെ എക്‌സ്പ്രസ് ബൗളര്‍ മാര്‍ക്ക് വുഡിനു കൂടി പരിക്കേറ്റതാണ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും സംഘത്തെയും അലട്ടുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയ ബൗളറാണ് വുഡ്.

വുഡിന് കളിക്കാന്‍ പറ്റുമോ ഇല്ലായോയെന്ന കാര്യം നാളെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധ്യതയുള്ളുവെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വുഡിന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വലിയ ഭീഷണിയാണ്. സ്ഥിരമായി 145 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളറാണ് വുഡ്.

കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലന സെഷനിടെയാണ് ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേല്‍ക്കുന്നത്. ഇന്ന് ടീമിന്റെ പരിശീലന സെഷനിലും വുഡ് പങ്കെടുത്തിരുന്നില്ല. വലിയ പരിക്കില്ലെങ്കില്‍ താരത്തെ കളിപ്പിക്കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റിന്റെ നീക്കമെന്ന് അറിയുന്നു.

വുഡിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരക്കാരനായി ടെയ്മല്‍ മില്‍സ് പകരം ടീമിലെത്തും. വുഡിനെ പോലെ തന്നെ എക്‌സ്പ്രസ് ബൗളറാണെങ്കിലും സ്ഥിരത കുറവാണെന്നതാണ് മില്‍സിന്റെ പ്രശ്‌നം. അതേസമയം മലാന് പകരം ഫില്‍ സാള്‍ട്ട് ടീമിലെത്താനാണ് സാധ്യത. 

ഇന്ത്യൻ ക്യാമ്പിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. വ്യാഴാഴ്ച്ച ഇന്ത്യന്‍ സമയം 1.30 നാണ് മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.