ന്യൂഡല്‍ഹി: ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു പറക്കും തളികയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന പേരിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവാണ് ആദ്യം ചിത്രം പങ്കിട്ടതും.
നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായി പറക്കും തളികയുടേതിന് സമാനമായ രൂപം കാണാം. യുവാവ് പങ്കുവച്ച ഈ ചിത്രം ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് ഭൂരിഭാഗം പേരും കമന്റായി രേഖപ്പെടുത്തിയത്. ചിത്രം വ്യാജമാണെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ കാണുന്നത് പറക്കും തളികയും പേടകവും ഒന്നും ആയിരുന്നില്ല. മറിച്ച് അതൊരു വാട്ടര്‍ ടാങ്ക് ആയിരുന്നു. കനത്ത പുകപടലം കാരണം വാട്ടര്‍ടാങ്കിന്റെ താഴേക്കുള്ള ഭാഗം അവ്യക്തമായിരുന്നു. അതിനാലാണ് ചിത്രത്തില്‍ ഇത് പറക്കും തളിക പോലെ തോന്നിച്ചത്. വായുമലിനീകരണം വളരെ രൂക്ഷമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി.
വെരി പുവര്‍ എന്ന ഗണത്തിലായിരുന്നു ഡല്‍ഹിയിലെ വായു നിലവാരം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഇതില്‍ വലിയ പുരോഗതി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു മലനീകരണം രൂക്ഷമായതിന് പിന്നാലെ ഡല്‍ഹിയിലെ നിരവധി സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.