വയനാട്ടിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

എടവക : എടവക പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. എള്ളുമന്ദത്തെ പന്നിഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയത്. തുടര്‍ന്ന് സാമ്പിളെടുത്ത് പരിശോധന നടത്തിയതിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തതായി പിഗ് ഫാര്‍മേഴ്‌സ് ജില്ലാ ഭാരവാഹി കൂടിയായ ഫാമുടമ പി.ബി നാഷ് പറഞ്ഞു. അവശേഷിക്കുന്ന 23 പന്നികളേയും, രോഗം സ്ഥിരീകരിച്ച ഫാമിന്റെ നിശ്ചിത ദൂരത്തിലുള്ള മറ്റ് മൂന്ന് ഫാമുകളിലേയും പന്നികളെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇന്നും നാളെയുമായി മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കും.ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 700 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു. വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.