അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; എയ്ഞ്ചല്‍ ഡി മരിയയും പൗളോ ഡിബാലയും കളിക്കും

അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; എയ്ഞ്ചല്‍ ഡി മരിയയും പൗളോ ഡിബാലയും കളിക്കും

ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എമിലിയാനോ മാര്‍ട്ടിനെസാണ് ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് മറ്റ് ഗോള്‍ കീപ്പര്‍മാര്‍. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്.

അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930 ലും 1990 ലും 2014 ലും ഫൈനലിലെത്തിയിട്ടുണ്ട്.

തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്കുള്ള വരവ്.

അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്ക്കൊപ്പം ഗ്രൂപ്പിലുള്ളത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.

ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി.

പ്രതിരോധം: നഹുവേല്‍ മൊളിന, ഗോണ്‍സാലോ മോണ്ടിയല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, നിക്കോളാസ് ഒടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാന്‍ ഫോയ്ത്.

മധ്യനിര: റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പാരെഡെസ്, അലെക്സിസ് മാക്ക് അല്ലിസ്റ്റര്‍, ഗുയ്ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എസെക്യുയേല്‍ പലാസിയോസ്.

മുന്നേറ്റം: ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ലൗടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ ആല്‍വരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, ജോക്വിന്‍ കൊറേയ, പൗളോ ഡിബാല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.