'കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാര്‍': ആരോപണങ്ങളില്‍ മറുപടിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

'കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാര്‍': ആരോപണങ്ങളില്‍ മറുപടിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കേ, കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ).

കരാര്‍ വ്യവസ്ഥകള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചില്ലെന്നും കരാര്‍ ലംഘിച്ചത് അവരാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറി അര്‍ജന്റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പ്രതികരിച്ചത്. കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന് അദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പീറ്റേഴ്‌സണ്‍ തയ്യാറായില്ല.

നേരത്തെ, കരാര്‍ ലംഘിച്ചത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്‌പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോണ്‍സര്‍ നടത്തിയിരുന്നു. എന്നാല്‍ കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയായിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.