തുര്‍ക്കിയില്‍ വന്‍ സ്‌ഫോടനം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 38 പേര്‍ക്ക് പരിക്ക്

തുര്‍ക്കിയില്‍ വന്‍ സ്‌ഫോടനം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 38 പേര്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളില്‍ വന്‍ സ്‌ഫോടനം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റു.  ആളുകള്‍ നടന്നുപോകുന്ന ടാക്‌സിം സ്‌ക്വയറിലെ ഇസ്തില്‍കല്‍ ഷോപ്പിംഗ് സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്. 

പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ഈ സമയം ഇവിടെ ജനത്തിരക്ക് ഏറെയുണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന റസ്റ്ററന്റുകളും കടകളും നിറഞ്ഞതാണ് ഇസ്തില്‍കല്‍ ഷോപ്പിംഗ് സ്ട്രീറ്റ്. 

സ്‌ഫോടനമുണ്ടാകാന്‍ കാരണം വ്യക്തമല്ല. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.