'പിതാവിനെ അപകീര്‍ത്തിപ്പെടുത്തി'; എസ്എഫ്ഐ ബാനര്‍ കെട്ടിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

'പിതാവിനെ അപകീര്‍ത്തിപ്പെടുത്തി'; എസ്എഫ്ഐ ബാനര്‍ കെട്ടിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം: ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തി ബാനര്‍ കെട്ടിയ സംഭവത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. സംസ്‌കൃത കോളജ് പ്രിന്‍സിപ്പലിനോടാണ് ഗവര്‍ണര്‍ വീശദികരണം തേടിയത്.

ബാനര്‍ കെട്ടിയതിന് പിന്നാലെ കോളജ് അധികൃതര്‍ ബാനര്‍ അഴിച്ചു മാറ്റിയിരുന്നു. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. 'ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍'- എന്നായിരുന്നു എസ്എഫ്ഐ ബാനര്‍.

വി.സി നിയമനത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചു പോരുന്നത്. ഇതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.