'കോണ്‍ഗ്രസിന്റെ അന്തകന്‍; നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്നു': സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍

'കോണ്‍ഗ്രസിന്റെ അന്തകന്‍; നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്നു': സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: ആര്‍എസ്എസ് പരാമര്‍ശങ്ങളില്‍ വിവാദത്തിലായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകനാണെന്നും കോണ്‍ഗ്രസിനെ ആര്‍എസ്എസില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക എന്നുമാണ് പോസ്റ്ററിലുള്ളത്.

സേവ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്ന പേരില്‍ കണ്ണൂര്‍ ഡിസിസി ഓഫീസ് റോഡിലാണ് പോസ്റ്റര്‍ ഒട്ടിച്ച ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ബോര്‍ഡ് പിന്നീട് അപ്രത്യക്ഷമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല സിപിഎം ആണ് ബോര്‍ഡിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിക്കുന്നത്. ബോര്‍ഡ് വെച്ചവരെ തിരിച്ചറിഞ്ഞെന്നും അവര്‍ വ്യക്തമാക്കുന്നു.

ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആര്‍എസ്എസിന്റെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോണ്‍ഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്. സുധാകരന്റെ മൃദു ആര്‍എസ്എസ് സമീപനം യുഡിഎഫിനുള്ളിലും വലിയ തോതില്‍ വിമര്‍ശനം സൃഷ്ടിച്ചു. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.