ദോഹ: 2022 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് തോല്‍വി. ഇക്വഡോറിന്റെ ആക്രമണ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ഖത്തര്‍ രണ്ട് ഗോളിന് ലാറ്റിനമേരിക്കന്‍ കരുത്തിനു മുന്നില്‍ അടിയറവ് പറഞ്ഞു. ഇക്വഡോറിനുവേണ്ടി ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് രണ്ടു ഗോളും നേടിയത്.
ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച ഇക്വഡോര്‍ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ മുന്നിലെത്തിയെങ്കിലും ഗോള്‍ അനുവദിക്കപ്പെട്ടില്ല. വലന്‍സിയ ഹെഡ് ചെയ്ത് പന്ത് വലയില്‍ എത്തിച്ചെങ്കിലും ഓഫ്‌സൈഡിന്റെ നിര്‍ഭാഗ്യം ഇക്വഡോറിന് തിരിച്ചടിയാവുകയായിരുന്നു. ടോറസിനെതിരെയാണ് ഓഫ്‌സൈഡ് വിധിച്ചത്.
തുടരെയുള്ള ആക്രമണങ്ങളിലൂടെ ഇക്വഡോര്‍ കളി വരുതിയിലാക്കുകയും 15ാം മിനിറ്റില്‍ ലോകകപ്പിലെ ആദ്യ ഗോളുമായി വലന്‍സിയ കണക്കു തീര്‍ക്കുകയും ചെയ്തു. ഗോളിനടുത്തെത്തിയ താരത്തെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ഷീബ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ തന്നെ അനായാസം വലയിലെത്തിക്കുകയായിരുന്നു.
19ാം മിനിറ്റിലും ഗോളിനടുത്തെത്തിയെങ്കിലും ഇക്വഡോര്‍ താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22ാം മിനിറ്റില്‍ വലന്‍സിയയെ ഫൗള്‍ ചെയ്തതിന് ആതിഥേയരുടെ സൂപ്പര്‍ താരം അല്‍മോസ് അലിയും മഞ്ഞക്കാര്‍ഡ് വാങ്ങി. 31ാം മിനിറ്റില്‍ വലയന്‍സിയ വീണ്ടും വലകുലുക്കി. എയ്ഞ്ചലോ പ്രസിയാഡോ വലതു വിങ്ങില്‍നിന്ന് നല്‍കിയ മനോഹരമായ ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
എക്വഡോറിന്റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ഖത്തര്‍ കളിയുടെ സിംഹഭാഗവും. അല്‍മോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ചുനിര്‍ത്തിയാല്‍ എക്വഡോര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.