എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച കഴിഞ്ഞ്; വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി

 എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച കഴിഞ്ഞ്; വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റി

കണ്ണൂര്‍: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത് ആശുപത്രിയുടെ അനാസ്ഥ മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കി. മെഡിക്കല്‍ കോളജിലേക്ക് പൊക്കോ ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ടെന്ന് പതിനൊന്നാം തീയതിയാണ് പറയുന്നത്. അപ്പോഴേക്കും മോന്റെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.

തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൈമുട്ടിന് താഴേയുള്ള ഭാഗം മുറിച്ച് മാറ്റിയത്.

എന്റെ മോന് വന്നത് ഡോക്ടറുടെ പിഴവാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. ആദ്യമേ അവര്‍ നന്നായി നോക്കിയിരുന്നെങ്കില്‍ എന്റെ മോന് കൈയും ഭാവിയും ഒന്നും നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.