കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-12)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-12)

'നിങ്ങൾ രണ്ടുപേരും, രാവിലേതന്നേ,ചിറയിലേ
കോരച്ചേട്ടൻ്റെ കാളവണ്ടിക്കു സ്ഥലം വിടുന്നു'.
പണിയാലയിലെ സാധനങ്ങളുമായി ശങ്കരൻ,
ഉച്ചകഴിഞ്ഞു മടങ്ങി വരണം. ആരെങ്കിലും
ആണൊരാൾ കൂടെ ഉണ്ടാകണം.!
'പറ്റുമെങ്കിൽ.., പെൺപിളാളാരെ രണ്ടിനേം,
തുരുത്തിക്കാട്ടു കോളേജിൽ, സർക്കാരിൻ്റെ
പട്ടികജാതി ആനുപാതത്തിൽ ചേർക്കണം..'!
സാധനങ്ങളെല്ലാം ലോറിയിൽ കയറ്റിവെച്ചു..!
സന്തത സഹചാരിയായ ആ വീട്ടിലേ ശുനകൻ
പപ്പുണ്ണി, അവളുടെ കയ്യിൽ ഉടക്കിട്ടു...!
അതിരേൽ നിശ്ചലയായി നോക്കിനിൽക്കുന്ന
രോഹിണിയമ്മയെ തേടിയവൻ, ഓടിചെന്ന്,
ഞരങ്ങികൊണ്ടു കുത്തിയിരുന്നു..!
'അമ്മ വിഷമിക്കരുത്; വിവരത്തിന് ഞാൻ
കത്തെഴുതാം. പെൺകുഞ്ഞാണേൽ..
അമ്മേടെ പേരിടും...രോഹിണികുട്ടി.'
'ആണാണേൽ..ബാലു..ബാലഗോപാലനുണ്ണി..'
'ഇരുപത്തെട്ടുകെട്ടിന് അമ്മ വരണം; വരില്ലേ?'
'എല്ലാം..ഈശ്വരാനുഗ്രഹംപോലെ ഭവിക്കട്ടെ'
സങ്കടം അടക്കികൊണ്ട്..ഇരുവരും പിരിഞ്ഞു.!
രോഹിണിയമ്മ മുൻകൂറായി കൂലിക്കെടുത്ത
ടാക്സിയിൽ ചെല്ലമ്മ, ശകുന്തളയേപ്പോലെ..,
അനിയത്തിക്കൊപ്പം യാത്രായി..!
പ്രസവദിവസം അടുത്തെത്തി..!
ഉച്ചയ്കുള്ള മയക്കം, നാരായണിക്കന്യമായി.!
'കുഞ്ഞൻ്റെ അതിരേൽ വീടുവെയ്ക്കണം'
'അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ട്.'
തറകെട്ടുവാനുള്ള സ്ഥലം നിശ്ചയിച്ചു.!
നാലുകോണിലും, ചെല്ലപ്പനാശാരി നാമജപ-
ത്തോടെ, കുറ്റിയടിച്ചു.!
കയർകൊണ്ടു കെട്ടി തിരിച്ചു..!
തൂമ്പയെടുത്ത് വാനത്തിനുള്ള ആദ്യത്തെ താരകോരി.!'
ആശാരിക്കു ദക്ഷിണ നൽകി വണങ്ങി.!
മല്ലപ്പള്ളിയിലെ പ്രാഥമികാരോഗ്യാലയത്തിലെ
ഭിഷഗ്വരർ, ചെല്ലമ്മയെ പരിശോധിച്ചു...!
'ഒന്നിലേറെ കുഞ്ഞുങ്ങൾ വയറ്റിലുണ്ട്..!'
'ശസ്ത്രക്രിയ വേണ്ടിവരും.! രോഗിയും,
ഉത്തരവാദപ്പെട്ട വേറെ ഒരാളുംകൂടി, കടലാ-
സ്സുകളിലൊക്കെ, ഇപ്പോഴേ ഒപ്പിട്ടു തരണം.!'
'ഞാനവളുടെ അഛനാ; ഒപ്പിട്ടേക്കാം..!'
'ഇന്നുതന്നെ ചെല്ലമ്മയെ പ്രസവവാർഡിലേക്ക്
പ്രവേശിപ്പിക്കുന്നു.!'
'രക്തം കൊടുക്കേണ്ടിവരും; സ്വന്തക്കാരെല്ലാം
രക്തപരിശോധനശാലയിൽ ചെന്ന് ഗണം
നോക്കണം.! ഇന്നുതന്നെ വേണം.!'
ശിവനുൾപ്പടെ എല്ലാവരേം പരിശോധിച്ചു.
'നളെതന്നേ ശസ്ത്രക്രിയ നടത്തേണ്ടിവരും.'
'സ്വന്തക്കാരിൽ..ഒരാൾക്ക് ഇവിടെ കൂടാം.!'
'പുറത്തുനിന്നും ആഹാരം കൊണ്ടുവരാം.
അത്യാവശ്യത്തിന് വർക്കിച്ചേട്ടൻ്റെ കടയിൽ
എന്തെങ്കിലും കാണും.!'
കാണപ്പെട്ട ഗുരുസ്ഥാനികളായ മേജറേം,
അങ്ങത്തേയും വിവരം അറിയിക്കാൻ,
പെടാപാടുപെട്ടു കുഞ്ഞുരാമൻ ഓടി..!
''കുഞ്ഞുരാമാ, അവിടുത്തെ കാര്യങ്ങളാക്കെ
നേരെ ആക്കിയിട്ട് ഇങ്ങോട്ടു വന്നാൽമതി..!'
ചെല്ലമ്മയുടെ ശസ്ത്രക്രീയ കഴിഞ്ഞു..!
ഒന്നും രണ്ടുമല്ല.., മൂന്നും പെൺപിള്ളാരാ..!
'ആശുപത്രിയിലെ ഇൻക്കുബേറ്ററിൽ, ഒരു
മാസത്തോളം.., കുഞ്ഞുങ്ങൾ എല്ലാവരേയും,
പാർപ്പിക്കേണ്ടിവന്നേക്കാം..!'
ആരോഗ്യകേന്ദ്രത്തിൽനിന്നും വിടുതലായ
ചെല്ലമ്മയേയുംകൂട്ടി, രണ്ട് അനിയത്തിമാരുടെ
അകമ്പടിയോടെ, മേജർസാബിൻ്റെ സ്വന്തം
അമ്പാസിഡർ കാറിൽ, മഞ്ഞത്താനത്തെ
കുഞ്ഞമ്മാവൻ്റെ വീട്ടിലെത്തിച്ചു.!
ചെല്ലമ്മയെ സ്വീകരിക്കാൻ നാരായണി
കാത്തുനിന്നിരുന്നു.!
ആ കണ്ണുകൾ, പ്രതിശ്രുതവരനെ തിരഞ്ഞു.!
പരമുവിൻ്റെ മ്ളാനവദനം ചെല്ലമ്മ ശ്രദ്ധിച്ചു.!
മൂകത തളം കെട്ടി നിൽക്കുന്നു..!
അലോരസമായൊരു ഉഷ്ണകാറ്റതിലേ വീശി.!
'അഛാ.., അമ്മേ., അയാളെവിടെ പോയി..?'
'മൂന്നു പെൺപിള്ളാരു ജനിച്ചപ്പം..; ഇട്ടേച്ചു
പോകുവാണേലും, മര്യാദക്കൊരു
വാക്ക് പറഞ്ഞിട്ട് പോകത്തില്ലേ..?'
'രണ്ടാംക്ളാസ്സിലെൻ്റെ സ്ളേറ്റു പൊട്ടിച്ചതും-
ചേർത്ത്.., എടുത്തോളാം തന്നേ ഞാൻ...!'
'പെണ്ണേ, നീ അധികം തുള്ളണ്ട..!'
'നീ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ..!'
'രോഹിണിയമ്മയോടു നേരിട്ടുചെന്ന്., വിവരം
അറിയിക്കുവാൻ മേജർസാബ് അവനെ...
പറഞ്ഞുവിട്ടു. അവൻ്റെ വീട്ടിലും കയറിയിട്ട്,
നാളെ ഉച്ചക്കലത്തേക്ക് ശങ്കരനുണ്ണി എത്തും.'
മല്ലപ്പള്ളി രജിസ്ട്രാറുടെ കാര്യാലയത്തിൽ-
നിന്നും അറിയിപ്പുണ്ടായി...'ശിവശങ്കരൻ-
ചെല്ലമ്മമാരുടെ' കല്യാണമുഹൂർത്തമായി..!
മഞ്ഞത്താനത്തെ പുഞ്ചിരിമുറ്റത്തെത്തി,
മംഗളകർമ്മം നടത്തുന്നതാണ്.!'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.