വൈകാതെ, കുറുക്കൻകുന്നേൽ അതൊരു
തട്ടുകടയുടെ പരസ്യമായുയർന്നു.!
'ബി.എഡിന്' രണ്ടു സീറ്റു സംഘടിപ്പിക്കട്ടെ..?'
'ഞങ്ങളുടെ ജീവിതലെക്ഷ്യം വേറെയാണ്.;
അധികാരത്തിൻ്റെ പടവുകൾ കയറണം..'
'നിസ്വാർത്ഥമായ സേവനം നാടിനു നൽകണം;
ഓരോ ജീവിതവും, ഈശ്വരൻ്റെ വരദാനമല്ലേ?'
'വേലത്തീടെ മക്കളെന്നു വിളിച്ച സമൂഹത്തെ,
പി.എസ്.സി.യിലൂടെ, സംസ്ഥാനത്തിൻ്റെ
റവന്യൂവിഭാഗത്തിലൂടെ, സ്ഥാനകയറ്റംനേടി
തഹസ്സീൽദാറായി, കളക്ടറായി സേവിക്കണം'!
'ഈ മല്ലപ്പള്ളിയിൽ തഹസ്സീൽദാറായി വരണം!'
'ജയ് ജവാൻ..ജയ് കിസ്സാൻ..'
'ഭേഷ്..ഭേഷ്..നാടിൻ്റെ അഭിമാനമാണു നിങ്ങൾ'
പതിവുപോലെ ശങ്കരനുണ്ണിഅറ്റൻഷനായി..!
ശ്രീദേവിയമ്മാളും, രശ്മിയമ്മാളും....
പി.എസ്.സി. പരീക്ഷകൾ, നേർച്ചപോലെ
എഴുതിക്കൊണ്ടേയിരുന്നു.! കാത്തിരുന്ന
വർഷകാലം വന്നിറങ്ങി. പുഞ്ചപ്പാടം ഉണർന്നു.!
മണിമലയാറ്റില്‍ അവൾ ലയിക്കുന്നു..!
മല്ലപ്പള്ളി താലൂക്കാശുപത്രിപടിക്കൽ...,
പതിവുള്ള തരക്കേടില്ലാത്ത കോലാഹലം.!
കോട്ടയത്തേക്കുള്ള ആദ്യത്തെ ബഹുവാഹകം
കാഹളം മുഴക്കി വന്നു നിന്നു.! ഇരട്ടമണി-
യോടെ, വീണ്ടും വാഹനം നീങ്ങി തുടങ്ങി..!
പോസ്റ്റുമാൻ വാസ്സുപിള്ള, തപാലുമായെത്തി..;
പക്ഷേ, പതിവുള്ള മണിനാദം മുഴക്കിയില്ല..!
'പുഞ്ചിരിമുറ്റത്തേ മാളോരേ..,ഇവിടാരുമില്ലേ..?'
'അല്ലണ്ണാ.., ഇതെന്തര്..; മണിപോയോ..?'
'രണ്ടുപേർക്കും..., പി.എസ്.സീന്ന്.., കത്തു
വന്നിട്ടുണ്ട്.; ഒപ്പിട്ടു തരണം..!'
'അല്ല വാസുപിള്ളേ..നിങ്ങളു രണ്ടുപേരും...,
ഒറ്റാം തടിയായി കഴിഞ്ഞാൽ മതിയോ.?'
ആനന്ദതേരിൻ്റെ ചക്രം ഊരിപ്പോയതുപോലെ;
ആകെ ഒരു നിർവികാരത പുരയ്കുള്ളിൽ..!!
അന്നുരാത്രി,അവളുടെ മൈന പാട്ടു പാടിയില്ല!
കുറുക്കൻകുന്നിലെ ഇല്ലിമുളം കൂട്ടത്തിൽ,
രാപ്പാടി പാടുന്നു.! അങ്കണത്തിൽ നിലാവുള്ള
രാത്രികളിൽ, ശ്രീയും, രശ്മിയും, കവിതക-
ളുടേം, കഥകളുടേം മാസ്മരികലോകത്തൂടെ ഒഴുകും.!
'നിനക്കു കുട്ടികളുണ്ടാകത്തില്ലെന്ന് അമ്മയ്കും,
അഛനും...അറിയാവുന്നതല്ലേ...?
'അമ്മ എന്തിനാ നമ്മളെ ഓടിച്ചിട്ടു വിവാഹം
കഴിപ്പിക്കാൻ ബഹളം കൂട്ടുന്നേ.?'
'ചെല്ലത്തേപ്പോലെ, ശ്രീയും വല്ല ഗുലുമാലും...?'
ഈശ്വരാനുഗ്രഹം കൊണ്ടും, കുറെ ഏറെ
നല്ലമനുഷ്യരുടെ കരുണ കൊണ്ടും, പരമൂൻ്റെ
ആദ്യ ഇരട്ടകൾ കോളേജുവിദ്യാഭ്യാസം നേടി..!
വാസുപിള്ള വികാരിയച്ചനെ കണ്ടു മടങ്ങി..!
പുഞ്ചിരിമുറ്റത്ത് 'പൊങ്ങൻ പനി' നൃത്തമാടി..!
പരമുവും, നാണിയും, ശയ്യാവലംബരായി...!
'ആരുമില്ലേ.., ഒരിറ്റു കഞ്ഞിവെള്ളം തരാൻ..?'
'പറഞ്ഞിട്ടൊരു കാര്യവുമില്ലെൻ്റെ നാണിയേ..;
അവിടേം, ഇവിടേം..സർവ്വത്ര ജാതകദോഷമാ.!'
പരലോക നങ്ങേലി, വിടാതെ കൂടെക്കൂടി..!
ശ്രീകുട്ടിയയമ്മാളിന് കിട്ടിയ നിയമനം..എല്ലാ-
വരേയും സന്തോഷഭരിതരാക്കി..; അതും മല്ലപ്പള്ളി
താലുക്കാഫീസ്സിൽ...'ഡെപ്യൂട്ടീ തഹസീൽദാറായി'.
രശ്മിക്കു സെക്രട്ടറിയേറ്റിൽ 'നികുതി
പിരിവു വിഭാഗസൂപ്രണ്ടാ'യും ജോലികിട്ടി.!
സന്തോഷവാർത്ത, മേജറോടും, ടീച്ചറോടും
അവരുടെ വീട്ടിലെത്തി പങ്കുവെച്ചു..!
ആനന്ദകണ്ണീർ തൂകുന്ന ഇരുവരേയും നോക്കി
കുട്ടികൾ പറഞ്ഞു.. 'നന്മയുടെ ബുദ്ധമരം..,
നീണാൾ വാഴട്ടെ..'!
ഇരുവരും കാൽതൊട്ടു വണങ്ങി..!
ഒരുവർഷത്തേ, പരിശീലനകാലം കഴിഞ്ഞു..!
തഹസീൽദാറായി സ്ഥാനകയറ്റം പ്രതീക്ഷിച്ചി-
രുന്നപ്പോൾ, ഉത്തരവെത്തി.. 'മല്ലപ്പള്ളി
താലൂക്കിൽ, തഹസീൽദാറായി
നിയമനം..'!!വീട്ടിലെത്തിയ ശ്രീകുട്ടിയെ
കാത്തിരുന്നത്, അല്പം കയ്പേറിയ
ഒരു വാർത്തയായിരുന്നു..
'ശ്രീകുട്ടീ., നമ്മുടെ ശാന്തമ്മ., ആ ആശാരി-
ചെറുക്കൻ്റെ കൂടെ ഒളിച്ചോടി; അവളവൻ്റെ
വീട്ടിലോട്ടു പൊറുതീം മാറ്റി..!
'താഴേ സ്കൂളിൽ ഒന്നിച്ചു
പഠിച്ചതാന്നു ജലജ പറഞ്ഞു..'
'ഒരു വാക്ക്...ഒരു വാക്കു പറഞ്ഞിരുന്നേൽ..,
നമ്മൾ നടത്തികൊടുക്കത്തില്ലായിരുന്നോ..'
ചടഞ്ഞിരുന്ന പരമേശ്വരകുറുപ്പു പറഞ്ഞു..!
എങ്ങുനിന്നോ ഒരു അശരീരി പരമു കേട്ടു..
'എടാ..തിരുമണ്ടൻ പരമേശ്വരാ.., നീ എൻ്റെ
മോളേ പറ്റിച്ചിട്ട് ഓടുവാൻ നോക്കിയവനല്ലേ.;
എടാ., സർവ്വത്ര ജാതകദോഷമാ..' പരലോക-
വാസിയായ 'ഒറ്റമൂലിനങ്ങേലി', യമവാഹന-
ത്തിൻമേലിരുന്നു, കൊജ്ഞനം കുത്തുന്നു....
'ഒന്നു പോകിനെൻ്റെ പൊന്നുതള്ളേ..!'
അയാൾ വായുവിൽ ആഞ്ഞാഞ്ഞു ചവുട്ടി!
അരികിലിരുന്ന പപ്പുണ്ണി ശുനകൻ, കാലിൽ
പിടി മുറുക്കി..!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.