'വിട-ഡാ അവനെ' പരലോകനങ്ങേലി പറയു-
ന്നതുപോലെ, ശുനകനും തോന്നി..!
ശുനകൻ പപ്പുണ്ണി, കാലിലെ പിടി അയച്ചു....
'തള്ള പറഞ്ഞതുകൊണ്ടു ഇപ്പോൾ വിടുന്നു.'!!
'എല്ലാവർക്കും അവരവരുടെ കാര്യം'..ആരോ-
ടെന്നില്ലാതെ, നാരായണിതള്ള പിറുപിറുത്തു.!
'ഇനിയിപ്പോൾ ജലജയോടും ചോദിച്ചേക്കാം..'
''എടിയേ..ഒന്നിങ്ങു വന്നേ ജലജേ..'
'എന്നതാമ്മേ..? എന്നതാ പ്രശ്നം..?'
''ശാന്തേടെ അടുപ്പം നിനക്ക് അറിയാരുന്നോ?'
'ഇതിലെന്താ ഇത്ര പുതുമ? അമ്മേടെ കാലം
മുതലുള്ള നടപ്പല്ലേ; സർവ്വത്ര ജാതകദോഷം.'!
'അഛനും, അമ്മേംകൂടെചെന്ന്.., രണ്ടിനേം
ഇങ്ങോട്ടു കൊണ്ടുവരീൻ.; ദോഷം മാറണ്ടേ.?'
'നീ എന്നതാടാ കുന്തം വിഷുങ്ങിയപോലെ..?'
പരലോകനങ്ങേലി പരമൂനോട് ചോദിച്ചു..
'ചുണ്ണാമ്പുണ്ടോടാ ലേശം എടുക്കാൻ..? നീയേ,
വെറ്റിലേം പുകയിലേം ചുരുട്ടി, നാരായണീടെ
തൊള്ളേലിടെടാ; സർവ്വത്ര ജാതകദോഷമാ.!'
'ഓ..ദേ വലിയതള്ള പപ്പുണ്ണീൻ്റെ പുറത്ത്..'
കാലുകുടഞ്ഞപ്പോഴേക്കും, പപ്പുണ്ണി ഒഴിഞ്ഞു!
പരമു, നാരായണിക്കു വെറ്റിലകൂട്ടു കൈമാറി.!
'പതിവില്ലാതെ, എന്നതാ മനുഷ്യാ നിങ്ങൾക്ക്.?
ഓരോരോ ലീലാവിലാസങ്ങളേ..?'
'ഉടുമ്പിൻ്റെകൂട്ടല്ലിയോ, രണ്ടും കൂടെ എന്നെ
പിടിച്ചത്; ഇപ്പോളിതുമതി; ബാക്കി പിന്നെ..'
കുഞ്ഞമ്മാവൻ പറമ്പും പുരയും, ശ്രീദേവിക്കും
രശ്മിക്കും ഇഷ്ടദാനം ചെയ്തു..!
'കുഞ്ഞാ, എന്നതാടാ..ഞാൻ കേൾക്കുന്നേ..'
മേജറുടെ ഓട്ടോറിക്ഷാ ഓടിക്കുന്ന അവരുടെ
ചെറിയാച്ചനെ, ജലജക്ക് താൽപ്പര്യമാണെന്ന്.'
'പെണ്ണു ചോദിക്കാൻ, ടീച്ചറമ്മേം, മേജർ സാബും..,
ഇപ്പോൾ ഇങ്ങെത്തും...'
'ദേ, പിന്നേ, ആ ചെക്കൻ, മേജർസാബിൻ്റെ
അകന്ന ബന്ധത്തിലൊള്ളതാ.!'
'ഊഷ്മളമായൊരു സ്വീകരണം നൽകണം..!'
ശിവനും, ചെല്ലവും എവിടെ.?'
'ആ പിന്നേ, കുഞ്ഞികാറ്റളിയൻ എല്ലാത്തിനും
മുമ്പിൽതന്നേ വേണം..?'
'എടീ നാരായണീ.., ഈ കുന്നിൻപുറത്ത്,
കാറ്റടിച്ചാൽ പിടഞ്ഞുവീഴുന്ന കുഞ്ഞുരാമൻ
അവിടെങ്ങാണം ചാരി ഇരുന്നോട്ടോ..'
അളിയാ.., എന്നതാ മുണ്ടാട്ടം മുട്ടിപോയോ..?'
കയറ്റം കയറിവരുന്ന റിക്ഷായുടെ ശബ്ദം..!
മുറ്റത്തേക്ക് വാഹനം കയറ്റി നിർത്തി..!
ശിവനും, ശ്രീകുട്ടിയും സ്വീകരിച്ചാനയിച്ചു..!
'എവിടെ..ഞങ്ങടെ ജലജകുട്ടി..?'
'ഒന്നിങ്ങു വന്നേടി..; ടീച്ചറമ്മ കാണട്ടെ..'
ചെല്ലമ്മ അകമ്പടി സേവിച്ചു..!
'ഈ വേളിയോടെ, ജാതകദോഷം മാറുമോ..?'
'കുറുപ്പദ്ദേഹത്തിൻ്റ മകളെ വേളിയാക്കാൻ..,
നിനക്കു സമ്മതമാണോടാ ചെറിയാച്ചാ...?'
'വേണ്ടാന്നു പറഞ്ഞാൽ., ഇടിച്ചുകൂമ്പു വാട്ടും.;
ഈ ഇടിയൻ വേലുപ്പിള്ളയെ അറിയാമല്ലോ..?'
'അളിയാ വെരുട്ടാതവനെ.!' മേജർ പറഞ്ഞു.!
'ഇതിപ്പോൾ..ഈ പുഞ്ചിരിമുറ്റം..'ഒരു ജാതി..,
ഒരു മതം പോലെ' ആയല്ലോ കുറുപ്പേ..!'
'എന്നത്തേക്കാ അപേക്ഷ കൊടുക്കേണ്ടത്.?'
'ആകപ്പാടെ, ചെറിയാച്ചന് ബന്ധുക്കളെന്നു-
പറയുവാൻ, ഈ കരയിൽ ഞാൻ മാത്രം..!'
അങ്ങനെ പിള്ളാരുടെ കല്യാണക്കാര്യത്തിൽ
ഏതാണ്ടൊരു ധാരണയായി.! വളരെ ഭവ്യമായി
ചട്ടുകാലിമുത്തശ്ശി ഓരമായി വന്നുനിന്നു..!
'എല്ലവരോടും ആയിട്ട്, ഒരുകൂട്ടം കാര്യം ഈ
നാണിക്കു പറയാനുണ്ടേ..! എൻ്റെ ചെല്ലത്തിന്
ഇപ്പോൾ ആറുമാസം തികഞ്ഞു. ഒന്നിലേറെ
കുട്ടികൾ ഉണ്ടെന്നാണ്, താഴത്തേ ഡാക്കിട്ടർ
പറഞ്ഞത്; ഒരു മനസമാധാനോമില്ല സാബേ..'
'വയറ്റാട്ടിതള്ളേം അങ്ങനാ പറഞ്ഞത്..'
'ടീച്ചറമ്മയ്കു വേണ്ടത്രപഠിപ്പൊള്ള ആളല്ലേ.!'
സന്താനഭാഗ്യം എങ്ങനെയാ ജാതകദോഷം
ആണെന്നു പറയുക? പണിയെല്ലാം അഛനും
മോനും ഉഴപ്പിയിട്ടേക്കുവാ..'!
'ചോദിക്കാനും പറയാനും ആരുമില്ലിവിടെ..'!
'നാരായണ..നാരായണ..' സ്വഗതം തുടരുന്നു..!
'ശങ്കരാ., നേരാണോടാ അമ്മ പറഞ്ഞത്..?'
'നാളെ മുതൽ പണിയാല ഉഷാറാകണം..!'
'ജീ സാബ്..!' ശങ്കരൻ വീണ്ടും അറ്റൻഷനായി.!
'എഡേയ്., കാര്യങ്ങളൊക്കെ വൃത്തിയാക്കണം'
ചിലവാക്കാനുള്ളതല്ലേ കാശെന്ന് മേജറും..!
'ചെല്ലേച്ചിയുടെ പ്രസവം കഴിഞ്ഞേ കല്യാണം
നടത്താവൂ..'ജലജക്ക് ഒരേ നിർബന്ധം.!
കുറുക്കൻ കുന്നിറങ്ങി, ശ്രീകുട്ടിയമ്മാൾ,
താലൂക്കാഫീസ്സിലേക്കു പതിവുയാത്രയായി..!
'തേക്കുംപടി' വീട്ടിലെ, ഒരു പല്ലുപോയ കിളവി,
കുശിനിയോടുചേർന്നുള്ള അരമതിലേൽ,
വഴങ്ങാത്ത കാലുമായി കയറിയിരിക്കുന്നു..!
താംബ്ബൂലചർവ്വണത്തിനിടയിൽ നീട്ടി തുപ്പും.!
തുടർന്നവിടെ 'കശപിശ'യുടെ ആറാട്ടായി...
'എൻ്റമ്മേ, അടുക്കളപ്പടിയേൽ, മുറുക്കിയിട്ട്
തുപ്പിവെക്കരുതെന്ന് എന്നും പറയണോ..?'
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.