വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള ഡിജിറ്റൽ ലോകത്ത് 2025 ൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയായി ലിയോ പതിനാലാമൻ മാർപാപ്പ മാറി. ഡിജിറ്റൽ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ച പേജുകളിലും ഗൂഗിളിൽ തിരഞ്ഞ വ്യക്തികളിലും ലിയോ പാപ്പ മുൻനിരയിലെത്തി.
വിക്കിമീഡിയ ഫൗണ്ടേഷൻ പുറത്തുവിട്ട 2025 ൽ ഏറ്റവും കൂടുതൽ വായിച്ച ഇംഗ്ലീഷ് ലേഖനങ്ങളുടെ പട്ടികയിൽ ലിയോ പാപ്പയുടെ പേജ് അഞ്ചാം സ്ഥാനത്താണ്. അദേഹത്തിൻ്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുമ്പ് ഉപയോഗിച്ചിരുന്ന പേര് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 2025 ൽ ലോകമെമ്പാടും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളിൽ ഒന്നാണ്.
എല്ലാ വിക്കിമീഡിയ പ്രോജക്റ്റുകളിലേക്കുമുള്ള ട്രാഫിക് സെക്കൻഡിൽ ഏകദേശം 8,00,000 സന്ദർശനങ്ങളായി ഉയർന്നു. ഇത് സാധാരണ ട്രാഫിക്കിന്റെ ആറിരട്ടിയിലധികം വരും. ഈ വർഷം വായനയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവങ്ങളിലൊന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ്.
'2025 ലെ മരണങ്ങൾ' എന്ന ലേഖനം വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടവയിൽ രണ്ടാം സ്ഥാനത്ത് എത്തി. ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് തൊട്ടുപിന്നിൽ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്‌സൈറ്റായി വിക്കിപീഡിയ തുടരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.