പരാതിക്കാരിയുടെ പേര് പോലും ഇല്ല'; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പരാതിക്കാരിയുടെ പേര് പോലും ഇല്ല'; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് എടുത്ത കേസില്‍  തിരുവനന്തപുരം ജില്ലാ   സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചേക്കും.

പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഒരു ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് എടുത്തിരുക്കുന്നതെന്നാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

രണ്ടാമത്തെ കേസിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഈ കേസില്‍ പൊലീസിന് വേണമെങ്കില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാം. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

ആദ്യകേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.