ഇന്‍ഡിഗോ പ്രതിസന്ധി: 116 അധിക കോച്ചുകള്‍ക്കും അഞ്ച് ട്രെയിന്‍ സര്‍വീസുകള്‍ക്കും അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ

ഇന്‍ഡിഗോ പ്രതിസന്ധി: 116 അധിക കോച്ചുകള്‍ക്കും അഞ്ച് ട്രെയിന്‍ സര്‍വീസുകള്‍ക്കും അനുമതി നല്‍കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ യാത്രാ തടസങ്ങളെ നേരിടാന്‍ ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ സജ്ജീകരിച്ചു. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ തേടേണ്ടി വന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

കൂടാതെ നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എ.സി ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു.

114 ട്രിപ്പുകളിലാണ് 116 കോച്ചുകള്‍ കൂട്ടിയത്. ഓരോ ട്രിപ്പിലും പരമാവധി 4,000 പേര്‍ക്ക് വരെ യാത്ര ചെയ്യാനും മൊത്തം 4,89,288 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും. ഓരോ ട്രെയിനിലും 18 കോച്ചുകള്‍ വീതമുള്ള 30 പുതിയ സ്പെഷ്യല്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.