മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി

മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവള പരിധിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിച്ചതോടെ ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്.

മൂടല്‍മഞ്ഞുമൂലം റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനത്തെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനം രാവിലെ 5:30 ന് തിരുവനന്തപുരത്തിറങ്ങിയത്.

എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് മൂടല്‍ മഞ്ഞ് മാറിയെന്നും വിമാനമിറക്കാനാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് 7:30 ഓടെ വിമാനം തിരികെ കൊച്ചിയിലേക്ക് പുറപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.