വയോധികര്‍ക്കും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

വയോധികര്‍ക്കും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന ലഭിക്കും

ന്യൂഡല്‍ഹി: വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ ചെയര്‍ സൗകര്യം ഒരുക്കും. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും തയ്യാറാക്കും. നേരത്തെ തന്നെ ലോവര്‍ ബെര്‍ത്ത് വയോധികര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കിത്തുടങ്ങി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബെര്‍ത്ത് നല്‍കും.

സ്ലീപ്പര്‍ ക്ലാസുകളില്‍ ഏഴ് വരെ ബര്‍ത്തുകളും തേഡ് എസിയില്‍ അഞ്ച് വരെ ബര്‍ത്തുകളും സെക്കന്‍ഡ് എസിയില്‍ നാല് ബര്‍ത്തുകളും നിര്‍ബന്ധമായും നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.