"....ഇവിടെ ആരും ഇല്ലേ..?"
മുറ്റത്തൊരു സൈക്കിൾ മണിനാദം.....
പോസ്റ്റുമാൻ വാസുപിള്ള സൈക്കിൾ
മണി വീണ്ടും അടിച്ചു..
'ഓ..വന്നോ? അലമുറയിട്ടെൻ്റെ കോഴികുഞ്ഞു-
ങ്ങളെ., വാസ്സൂണ്ണനായിട്ടേ സംഭ്രമിപ്പിക്കേണ്ടേ'!
'ഇന്നലേം ഒരെണ്ണത്തിനെ ചെങ്ങാലി റാഞ്ചി.!'
"ശ്രീകുട്ടി-രശ്മിമണിമാർക്ക്, 'തുരുത്തിക്കാ-
ട്ടിലെ ബി.എ.എം.' കോളേജുവക കത്തുണ്ടേ.!'
'സ്വഹസ്താക്ഷരം വേണേം..'!
'ശ്രീകുട്ടിയമ്മാൾ എവിടെ..? ഒപ്പു വേണം..'
'ഒന്നു പോൻ്റെണ്ണാ.! ഇത്രയും നേരം, മണിനാദം
കാത്തിരിക്കുകയായിരുന്നു. വെണ്ണിക്കുളവും,
പുറമുറ്റോമൊക്കെ അവിടൊക്കെ ഉണ്ടോണ്ണാ?'
മഞ്ഞത്താനത്തു, 'പരമേശ്വര-നാരായണി'
ദമ്പതിമാരുടെ ജീവിതം മെച്ചപ്പെട്ടുതുടങ്ങി.!
പന്തലിച്ചു കിടക്കുന്ന കശുമാവിൻകൊമ്പിനി-
ടയിൽ, ജാതകദോഷം പതുങ്ങി; പിന്നെ..,
രശ്മിയമ്മാളിനെ മാടി-മാടി വിളച്ചു.
കോഴികുഞ്ഞിനെ ചെങ്ങാലി റാഞ്ചി..!
പിന്നാലെ രശ്മിയമ്മാൾ ശരവേഗം പാഞ്ഞു..
കശുമാവിൻ്റെ അടിയിലൂടെ, വിഘ്നങ്ങൾ
മറന്ന് രശ്മിയമ്മാൾ ഓടി.!! ചരിഞ്ഞുകിടന്ന
ശാഖയിൽ തട്ടി വീണു.! താഴേ തട്ടിലേക്കു
രശ്മിയമ്മാൾ പതിച്ചു. കുത്തുകല്ലിൽ,
ശക്തമായി വയർ അടിച്ചുവീണു....
അലമുറകേട്ട്, രണ്ടാമത്തെ ഇരട്ടകളായ
'ജലജയും' 'ശാന്തകുമാരിയും' പാഞ്ഞെത്തി.!
നിലയ്കാത്ത ആന്തരികമായ രക്തസ്രാവം..
മേജർസാബിൻ്റെ സ്വകാര്യ മുച്ചാടൻവണ്ടിയിൽ
മല്ലപ്പള്ളി പ്രാഥമികാശുപത്രിയിൽ എത്തിച്ചു.!
പ്രാഥമികാശുപത്രിയിൽ തീവ്രപരിചരണം നൽകി.!
വിദഗ്ദ്ധ ശുശ്രൂഷക്കായ്, കോട്ടയം മെഡിക്കൽ
കോളേജിൽ പ്രവേശിപ്പിച്ചു.!
ആകാംക്ഷയോേടേവരും കാത്തിരുന്നു...!
പരിശോധനക്കൊടുവിൽ, വാർത്ത വന്നു.. |
'ഗർഭപാത്രം നീക്കം ചെയ്യണം.!'
ഇഴഞ്ഞു നീങ്ങിയ സമയം, അടിയന്തിരമായി.!
സമ്മതപത്രം അധികൃതർക്കു കൈമാറി.!
ജഢീഭൂതമായ അവസ്ഥയിലായി രശ്മി..!
'സർവ്വത്ര ജാതകദോഷമാ..; പുറമുറ്റം ദേവീ....
കാക്കണേ.' പരമു കണ്ണുനീർ തുടച്ചു..!
പ്രഭാതസവാരിക്കുപോകുന്ന ലാഘവത്തോടെ,
ശ്രീകുട്ടിയും, രശ്മിയമ്മാളും കുന്നിറങ്ങും...!
ചിറകവലയിൽ, ചായക്കടയുള്ള വർക്കിച്ചേ-
ട്ടൻ്റെ മകൾ എൽസമ്മയും, അനുജൻ പ്രദീപു
വർക്കിയും, അവരോടൊപ്പം കോളേജിലേക്കു
നടപ്പായി.; ഒരു ബാല്യകാല സൌഹൃദം..!
തുലാവർഷം കടന്നുവന്നു..!
പുഞ്ചയിൽ വെള്ളം കയറി.! ഒറ്റാലും, വീശു-
വലയുമായി, ചിറയോരം മേളമായി..!
കുറ്റി അടിച്ച്, കെട്ടിയിട്ട ചെറിയ വള്ളത്തിലിരുന്നു
ചൂണ്ട എറിയുന്നവരേയും കാണാം.
പരമേശ്വരൻ മല്ലപ്പള്ളിയിലുള്ള സർക്കാർവക
പ്രാഥമിക ശുശ്രൂഷാലയ നടയോരം, തന്നാലാ-
വുന്നതായ ഒരു മാടക്കട സംഘടിപ്പിച്ചു...!
കറിക്കത്തിയും, അരിവാളും പ്രദർശനമായി!'
'പിന്നേ, നിങ്ങളു വരുമ്പം ലേശം കാലിപ്പുക-
യിലേം, ശങ്കരന് ഒരു കെട്ടു ബീഡീം...;
ഇത്തിരി ചാളേം..മറക്കല്ലേ..!'
ശിവശങ്കരൻ്റെ സ്വന്തത്തിലൊരു പയ്യൻസ്,
ഏട്ടനേം കുട്ടികളേം കാണുവാനെത്തി..!
അവന് മൊത്തത്തിൽ ഒരു സംഭ്രമം....
'കുന്നിൻപുറത്തേ ചങ്ങാത്തം, മൊത്തത്തിൽ
'പുലിവാലു പിടിച്ചതുപോലാണല്ലോ..ദേവീ..'
'തള്ളമ്മച്ചി ഒരു ജാതി.! കുറുപ്പദ്ദേഹം വേറൊരു
ജാതി.! അങ്ങനാണേൽ, ഈ പടയെല്ലാം...
ഏതു ജാതിയാണെൻ്റെ 'പൊൻമലദേവീ'...? '
'..പിന്നേ, ചേട്ടൻ്റെ അനിയോ.., അധികം
ഇങ്ങോട്ടു ഭരണം വേണ്ടാട്ടോ...' പിന്നാമ്പുറ-
ത്തുനിന്നും, രശ്മിയമ്മാൾ അറിയിച്ചു!
കശുമാവിൻ ചില്ലകൾ ഒളിസങ്കേതമാക്കിയ
മലങ്കാക്കകൾ കൂട്ടമായ് ചോദിച്ചു....
'പിന്നാമ്പുറത്ത്, ശുചീകരണ പ്രക്രീയയാണോ?'
'പുഞ്ചിരിമുറ്റത്തേ പരമേശ്വരകുറുപ്പിൻ്റെ...
കൂരേൽ., ചാളേം പൂളേം ഒക്കെ ഓണമാണേ..'
വറചട്ടിക്കു കാവലായി ചക്കിപ്പൂച്ച ഓടി വന്നു..!
'എന്നാലും, ഒരു വല്ലാത്ത ചതിയായാപ്പോയി..'
മാർജ്ജാരദംശനം ഏൽക്കാതിരിക്കാൻ...,
മൂടിവെച്ച വറചട്ടിയേ നോക്കി, കാക്കകൾ,
വട്ടംചുറ്റി പറന്നു കരഞ്ഞു...!
ശ്രീയും, രശ്മിയും, ഹൈസ്കൂൾ കുട്ടികൾ-
ക്കുവേണ്ടി, മുറ്റത്തു സ്വകാര്യ പഠനകേന്ദ്രം,
ആരംഭിച്ചു.! അയലത്തെ മഞ്ജുഷടീച്ചറും,
കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിച്ചു..!
പഠനനിലവാരത്തിൻ്റെ അനിശ്ചിതത്തിൽ
തട്ടി മറിഞ്ഞുവീണിരുന്ന കുട്ടികൾ,
പുതിയതായ കാര്യക്ഷമതാ
പരിപോഷണത്തിലൂടെ ഉന്നത മാനം നേടി.!
പുഞ്ചിരിമുറ്റത്തെ വിദ്യാശാലയി-
ലെത്തുന്നവർക്കു ദാഹമകറ്റാൻ,
മുറ്റത്തൊരു ലഘുപാനീയ
മുറിപ്പീടിക ജലജ തുടങ്ങി..!!
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.