കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-13)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-13)

ശങ്കരനൊത്ത്, മംഗളകർമ്മത്തിന് സാഷ്യം
വഹിക്കാൻ മാതാപിതാക്കളും വന്നുചേർന്നു.!
അമ്മാവൻ്റെ മുറ്റത്തൊരു പന്തൽ ഉയർന്നു..!
പന്തലിൽ, സബ്-രജിസ്ട്രാർക്ക് ഇരിക്കാൻ,
ഒരു മേശയും കസ്സേരയും സംഘടിപ്പിച്ചു..!
അധികാരിയും സംഘവും എത്തി..!
'ജാതക ദോഷക്കാരിയാണേ...; രാഹുകാലം
തുടങ്ങുന്നതിനുമുമ്പേ.., ഒപ്പിടണേ..'!
സർക്കാർ ചടങ്ങുകൾ ഭംഗിയായി നടന്നു..!
'മൂന്നു കുട്ടികളുള്ള ഒരു സ്ത്രീയേയാണ്
ശങ്കരനുണ്ണി വിവാഹം ചെയ്തത്.! കുട്ടികളുടെ
പിതൃത്വാവകാശത്തിൽ തർക്കം ഉണ്ടാകാം.
കോടതിയിൽനിനും, നിയമത്തിൻ്റെ സകല-
പരിരക്ഷയും, ഇരുവരും വൈകാതെ തേടണം!'
'ഓ.., അങ്ങനെ ആകാമേ..!'
'പരമൂ.., മൂന്നാ പിറന്നത്..; ജാതകദോഷമാ..!'
പരലോകം നങ്ങേലിയുടെ മർമ്മരധ്വനി..!
'തള്ളേ..ഇതെന്തര്..? പിന്നാലെ വന്നു,
തോനെ തൊന്തരവു തരണോ? ഒന്നു പോയിന് തള്ളേ.'
പണിയാലക്കുള്ള ആരംഭമായി..!
അതിനുശേഷം, വീടിൻ്റെ തറകെട്ടുവാനുള്ള
പണികൾ ആരംഭിച്ചു..!
പുരയിടത്തിലെ ഉരുളൻകല്ലും, മണ്ണുമൊക്കെ
വാരി നിറച്ച്, തറ നിരപ്പാക്കി..!
കൊന്നതെങ്ങുകളും, കമുകും വെട്ടിയിറക്കി,
തൂണുകളാക്കി; കുട്ടനാശാരി ഉത്തരം വെച്ചു.
പുഞ്ചിരിമുറ്റത്ത്, മേൽക്കൂര തയ്യാറായി.!!
കുഞ്ഞുങ്ങളെ കാണുവാൻ, ആശുപത്രയിൽ
ശിവശങ്കരനും, ചെല്ലമ്മയും എത്തി.!
'പെട്ടയ്കു ഡോക്ടറേ കണ്ടിട്ടേ പോകാവൂ..'
നേഴ്സമ്മ വിവരം അറിയിച്ചു..!
'ഇരുന്നാട്ടെ..' ഡോക്ടർ അറിയിച്ചു...
'അഞ്ചാണ്ടിലൊരിക്കൽ, പ്രസവത്തിൻ്റെ
ശസ്ത്രക്രീയ ആകാം.; ഉടനെ ഗർഭധാരണം
പാടില്ല.! കുടുംബാസൂത്രണം അനിവാര്യം..'
മാസത്തിൻ്റെ ഒടുവിൽ, ആഘോഷത്തോടെ
മൂവർ കുട്ടിസംഘം പുഞ്ചിരിമുറ്റത്തെത്തി.!
മേജർചാക്കോസാബും, സാബിൻ്റെ പത്നി
യശോദാമ്മടീച്ചറും, സ്വീകരണം ഒരുക്കി..!
ടീച്ചറിൻ്റെ താൽപ്പര്യത്തിൽ, ശുദ്ധമായ പശു-
വിൻപാൽ, അവരുടെ വീട്ടിൽനിന്നും എത്തിച്ചു.
ഒരുദിവസം ഉച്ചയോടെ, ടീച്ചറിനെ മുഖം കാണി-
ക്കുവാൻ, കുറുപ്പും, ശങ്കരനുണ്ണിയും ചെന്നു...
''എന്താ ശങ്കരാ.., എന്നതാ പ്രശ്നം..?'
ഉമ്മറത്തേക്കിറങ്ങിവന്ന മേജറുടെ മുമ്പിൽ,
ശങ്കരൻ 'അറ്റൻഷനിൽ' നിന്നു..' സാബിന്
അതങ്ങു ബോധിച്ചു; നല്ലതുപോലെ..!
'താനിതൊക്കെ എവിടുന്നു പഠിച്ചെടോ..?
'പൂനൈയിലെ, പട്ടാളക്കാരുടെ ലങ്കറിൽ ഒരു
വർഷം കൂടെക്കൂടി. ഹിന്ദി പഠിച്ചു...!'
'അരീക്കുഴി വെള്ളച്ചാട്ടോം, തടിയൂരങ്ങാടിയും,
ദിവസവും ഉറക്കം കെടുത്തി.; പിന്നെ മടിച്ചില്ല;
ഞാൻ വണ്ടികയറി..!'
'അല്ലാ, വന്നകാര്യം ആരും പറഞ്ഞില്ല..'
'വെണ്ണിക്കുളം മാട്ടുചന്തേന്ന്, കറവയുള്ള
ഒരു പശുവിനെ വാങ്ങണമെന്നാ ആഗ്രഹം..'
'ഇത്തിരി ദുട്ടിൻ്റെ പോരാഴിക ഉണ്ട്..!'
'സാബും, ടീച്ചറമ്മയും കനിഞ്ഞാൽ..'
'കനിയാനോ..; കയ്യിലെന്തുണ്ടു കുറുപ്പേ.?'
'കാജാബീഡിയുണ്ടോ ഒരെണ്ണം കത്തിക്കാൻ?'
മേജർചാക്കോസാബു പൊട്ടി ചിരിച്ചു..!
'ബച്ചേ.., ചലോ മേരേ സാധ്..!'
'ടീച്ചറേ.., ശങ്കരൻ തരുന്ന ദുട്ട് വാങ്ങിച്ചോണ്ട്..,
ആ കറവയുള്ള ചെല്ലത്തിനേം കിടാവിനേം,
ശങ്കരനുണ്ണിക്കു കൊടുത്തേക്കുക...'
'..ജീ സാബ്..!' ടീച്ചറിൻ്റെ ഭവ്യമായ മറുപടി....
ശങ്കുണ്ണി പിന്നേയും അറ്റൻഷനായി..!
'റിട്ടയർ ആയേപിന്നെ, ആദ്യമാ ഒരു സല്യൂട്ട്..!'
വീടുമാറിപോകുവാൻ ചെല്ലപശു മടിച്ചു..!
മേജർജിയും ഭാര്യയും കൂടെപോയി..!
ആദ്യ ഇരട്ടകളായ രശ്മിയമ്മാളിനേം,
ശ്രീദേവികുട്ടിയമ്മാളിനേം, യശോദടീച്ചറിൻ്റ
പ്രത്യേക താൽപ്പര്യപ്രകാരം, അടുത്തുള്ള
സെൻ്റ്.മേരീസ്സ് ഹൈസ്കൂളിൽ ഒൻപതാം
തരത്തിൽ ചേർത്തു.!
'ഗൃഹപാഠം, ഇവിടിരുന്ന് ചെയ്യണം..?'
'ഇംഗ്ളീഷിനും, ഹിന്ദിക്കും സാബു ധാരാളം.!
ഒന്നാം വർഷം കുഴപ്പം ഇല്ലാതെ കടന്നുകിട്ടി.
'പക്ഷേ.., പത്താം ക്ളാസ്സിൽ ഉഴപ്പാമല്ലോ..?'
രണ്ടുപേരും, പത്താംക്ളാസ്സു കടന്നു കിട്ടി.!
'വാട് നെക്സ്ട്..? സാബിൻ്റെ ചോദ്യം കാതു-
കളിൽ മുഴങ്ങികൊണ്ടേയിരുന്നു..!
ചെല്ലത്തിൻ്റെ കുട്ടികളെല്ലാം,
പുഞ്ചിരിമുറ്റത്ത് ഓട്ടം തുടങ്ങി...;
നിർത്താതെയുള്ള ഓട്ടം..!!
മേജർജിയുടെ സന്ദർശനം., തുടരുന്നു..!
ഒരുദിവസം, ധൈര്യം സംഭരിച്ച് ചോദിച്ചു...
'സാബ് ദേഷ്യപ്പെടല്ലേ! ടീച്ചറമ്മയെ വിവാഹം..?'
'അത്, എൻ്റെ അതിജീവനത്തിൻ്റ കഥയാ..!'
'മഞ്ഞത്താനത്തെ തുരുത്തിൽ, പെട്ടുപോയ
എന്നെ രക്ഷിച്ചത്, ഇന്നത്തേ ഏഡങ്ങത്താ.
ടീച്ചറ്, അങ്ങേരുടെ അനിയത്തിയാ..!!'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.