ജിദ്ദയില്‍ മഴക്കെടുതി: നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ

ജിദ്ദയില്‍ മഴക്കെടുതി: നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ

ജിദ്ദ: കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു. നാശ നഷ്ടങ്ങള്‍ കണക്കാക്കുന്നതിനുളള നടപടിക്രമങ്ങളും മുനിസിപ്പാലിറ്റി അറിയിച്ചു. ദുരന്തബാധിതർക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാം.

2009 ലാണ് ജിദ്ദയില്‍ സമാനമായ രീതിയില്‍ വെളളപ്പൊക്കമുണ്ടായത്. അന്ന് ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. സമാനമായ രീതിയിലായിക്കും ഇത്തവണയും നഷ്ടപരിഹാരം നല്‍കുക. വ്യാഴാഴ്ച രാവിലെ മുതലാണ് കനത്ത മഴ പെയ്തത്. പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. മഴക്കെടുതിയില്‍ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.