'ഓസ്ട്ര ഹിന്‍ഡ് 22': സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്കൊരുങ്ങി ഇന്ത്യയും ഓസ്ട്രേലിയയും

'ഓസ്ട്ര ഹിന്‍ഡ് 22': സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്കൊരുങ്ങി ഇന്ത്യയും ഓസ്ട്രേലിയയും

ജയ്പൂര്‍: രാജസ്ഥാനില്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്താനൊരുങ്ങി ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സൈന്യങ്ങള്‍. ഓസ്ട്ര ഹിന്‍ഡ് 22 എന്ന പേരിലാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ രാജസ്ഥാനിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ആരംഭിക്കുന്ന പരിപാടി ഡിസംബര്‍ 11 വരെ നീണ്ടു നില്‍ക്കും. ഓസ്ട്ര ഹിന്‍ഡ് ഒരു വാര്‍ഷിക പരിപാടിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സൈനിക അഭ്യാസങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധീകരിക്കുന്നത് ഡോഗ്ര റെജിമെന്റില്‍ നിന്നുള്ള സൈനികരാണ്. ഒസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് രണ്ടാം ഡിവിഷനിലെ 13 -ാം ബ്രിഗേഡിലെ സൈനികരാണ്. ഈ സംഘം അഭ്യാസ സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുക, പരസ്പര ബന്ധം മെച്ചപ്പെടുത്തുക, പുതിയ രീതികള്‍ മനസിലാക്കുക എന്നിവയാണ് അഭ്യാസ പ്രകടനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇവയ്ക്ക് പുറമെ വരും കാലത്ത് ഉപയോഗത്തില്‍ വരുന്ന ആയുധങ്ങളുടെ പരിശീലനവും സംഘം ആസുത്രണം ചെയ്യുന്നുണ്ട്.

കൂടാതെ അടിയന്തരഘട്ടങ്ങളുടെ നേരിടല്‍, ആയുധ അഭ്യാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളും സൈനിക അഭ്യാസങ്ങള്‍ക്കിടയില്‍ നടക്കും. ഈ അഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.