വിഴിഞ്ഞം സംഘര്‍ഷം: പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്കേറ്റെന്ന് മത്സ്യത്തൊഴിലാളി സമര സമിതി

 വിഴിഞ്ഞം സംഘര്‍ഷം: പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്കേറ്റെന്ന് മത്സ്യത്തൊഴിലാളി സമര സമിതി

തിരുവനന്തപുരം: സമരക്കാര്‍ക്കു നേരേ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലുമായി വിഴിഞ്ഞം ഇടവകയിലെ 173 പേര്‍ക്ക് പരിക്കേറ്റുവെന്ന് തുറമുഖ വിരുദ്ധ സമരസമിതി. വൈദികര്‍ക്കടക്കമാണ് പരിക്കേറ്റതെന്ന് സമരസമിതി വ്യക്തമാക്കുന്നു.

തലയ്ക്കും മുഖത്തും പരിക്കേറ്റവര്‍ വീടുകളിലും നഗരത്തിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

മെഡിക്കല്‍ കോളജില്‍ 23-ാം പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ വിഴിഞ്ഞം ഇടവകവികാരി ഫാ. മെല്‍ക്കണ്‍, സഹവികാരിമാര്‍ ഉള്‍പ്പെട്ട 24 പേരും ചികിത്സയിലാണ്. ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കുമായി 13 പേര്‍ ജനറല്‍ ആശുപത്രിയിലും ഉണ്ട്.

പരിക്കേറ്റവരില്‍ സ്ത്രീകളും യുവതികളും വയോധികരും അടക്കം 113 പേരും ചികിത്സതേടി വീടുകളിലുണ്ട്. പൊലീസിന്റെ നടപടിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.