ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍
ജർമ്മനിയുമായി ഖത്തർ കരാർ ഒപ്പുവച്ചു. കുറഞ്ഞത് 15 വർഷത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതിനുളളതാണ് കരാറെന്ന് ഖത്തർ ഊർജ്ജമന്ത്രാലയം അറിയിച്ചു.
2026 മുതൽ ജർമ്മനിയിലേക്ക് 2 ദശലക്ഷം ടൺ വരെ കയറ്റുമതി ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവും ഖത്തറിന്റെ ഊർജ മന്ത്രിയുമായ സാദ് ഷെരീദ അൽ-കാബി പറഞ്ഞു.ഖത്തറിലെ റാസ് ലഫനിൽ നിന്ന് ജർമ്മനിയുടെ വടക്കൻ എൽഎൻജി ടെർമിനലായ ബ്രൺസ്ബ്യൂട്ടലിലേക്ക് എൽഎൻജി അയയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കോനോകോഫിലിപ്സുമായി കരാർ ഒപ്പുവച്ചു.
യുക്രൈന്‍ -റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കുള്ള കയറ്റുമതി വെട്ടിക്കുറച്ചതിനെത്തുടർന്ന് ബദൽ വാതക വിതരണം ഉറപ്പാക്കാനാണ് ജർമ്മനിയുടെ ശ്രമം. ചൈനയ്ക്ക് എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള 27 വർഷത്തെ കരാറിൽ ഖത്തർ അടുത്തിടെ ഒപ്പുവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.