10 കോടി കൂടി കാണാനില്ല; പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ കോഴിക്കോട് കോര്‍പ്പറേഷൻ വീണ്ടും പരാതി നൽകി

10 കോടി കൂടി കാണാനില്ല; പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ കോഴിക്കോട് കോര്‍പ്പറേഷൻ വീണ്ടും പരാതി നൽകി


കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് മുൻ മാനേജരുടെ തട്ടിപ്പിൽ 10 കോടി രൂപ കൂടി കാണാനില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ പൊലീസിൽ പരാതി നൽകി. നേരത്തെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ 2.5 കോടിക്കു പുറമെയാണ് 10 കോടി കൂടി കാണാതായത്.

പിഎൻബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന എം. പി. റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെതിയത്.
അതേസമയം, തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്‌ടപ്പെട്ടെന്ന് ആദ്യഘട്ടത്തിൽ കണ്ടെത്തിയ 2.83 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു നൽകിയിരുന്നു. ബാങ്കിന്റെ തനത് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത്. 

പണം നഷ്‌ടമായതില്‍ കോര്‍പറേഷനും ബാങ്കും ആഭ്യന്തര പരിശോധനകള്‍ നടത്തും. റിജിലിനെ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടില്‍ നിന്ന് നഷ്‌ടമായിട്ടും മാസങ്ങള്‍ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ തിരിച്ചറിഞ്ഞത്. രേഖകള്‍ പലതും സൂക്ഷിച്ചിരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.