ബില്ലിന് കേന്ദ്രാനുമതി നിര്‍ബന്ധം; ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തടസങ്ങളേറെ

 ബില്ലിന് കേന്ദ്രാനുമതി നിര്‍ബന്ധം; ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തടസങ്ങളേറെ

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ നിയമക്കുരുക്കിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നത് ചട്ടലംഘനവും ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പിടാതിരിക്കാന്‍ കാരണവുമാകും.

കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലെ ഏത് ബില്ലും സഭയില്‍ അവതരിപ്പിക്കും മുന്‍പ് കേന്ദ്രാനുമതി നേടണമെന്ന് ഭരണത്തിന്റെ പ്രാമാണിക രേഖയായ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണ്.

ഗവര്‍ണറെ വെട്ടാനുള്ള ബില്ലിന് സംസ്ഥാനം കേന്ദ്രാനുമതി തേടിയിട്ടില്ല. നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കാനും അവിടെ തടഞ്ഞുവയ്ക്കാനും വഴിയൊരുങ്ങും.

ഉന്നത വിദ്യാഭ്യാസ ഭരണം എന്ന യു.ജി.സി രേഖ (2019) പ്രകാരം സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണറായിരിക്കണം ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരെ നിയമിക്കേണ്ടതും സ്റ്റാറ്റിയൂട്ടുകളും റഗുലേഷനുകളും അംഗീകരിക്കേണ്ടതും വിവിധ സമിതികളിലേക്ക് നാമനിര്‍ദ്ദേശം നടത്തേണ്ടതും ചാന്‍സലറാണ്.

രാജ്യത്താകെ ഒരേ നിലവാരം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഈ യു.ജി.സി മാനദണ്ഡം മാറ്റാന്‍ യു.ജി.സിയുടെയും അനുമതി വേണം. സര്‍ക്കാരിന്റെ ബില്ല് 2010 ലെയും 2018 ലെയും യു.ജി.സി ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.