കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി.
അതിരൂപത ആസ്ഥാനത്ത് യോഗം ചേരാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ അനുമതി തേടണം എന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രാര്‍ത്ഥനാ പ്രതിഷേധങ്ങള്‍ക്കും വിലക്കുണ്ട്. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ അതിരൂപത ആസ്ഥാനത്ത് രണ്ടാഴ്ചയായി ഉപരോധ സമരം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ഏകീകൃത കുര്‍ബാന തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നില്‍ വിമത വിഭാഗം തടഞ്ഞിരുന്നു. ആറ് മണിയോടെ കൊച്ചി സെന്റ് മേരീസ് കത്തീഡ്രലിന് മുന്നില്‍ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നില്‍ വിമത പക്ഷം തടയുകയായിരുന്നു.
ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷവും സംഘടിച്ചെത്തുകയും ബസിലിക്ക പരിസരത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെട്ട് ഇരുപക്ഷത്തേയും വിരട്ടിയോടിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.