കൊച്ചി : എറണാകുളം അയ്യമ്പുഴ യിൽ സംസ്ഥാന സർക്കാരിൻറെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭവുമായി നാട്ടുകാർ സാധാരണക്കാരായ കർഷക കുടുംബങ്ങളെ കുടിയിറക്കുന്ന ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ജനകീയ കൂട്ടായ്‍മയ്ക്കുള്ളത് . സ്ഥലം ഏറ്റെടുക്കൽ നടപടിനിറുത്തി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം .
കേന്ദ്രസർക്കാർ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതിയുടെ ഭാഗമായി അങ്കമാലിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള അയ്യമ്പുഴയിലാണ് പദ്ധതി വരുന്നത്. മലയോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന അയ്യമ്പുഴ ഗ്രാമം ഒരു വിനോദസഞ്ചാര കേന്ദ്രമാണ് , കൂടാതെ . പച്ചക്കറികൾ, പഴങ്ങൾ, മറ്റ് കാർഷിക ഉൽപന്നങ്ങൾ എന്നിവ കൃഷി ചെയ്യുന്ന പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണിത്. ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി പദ്ധതി പരിസ്ഥിതിയെ തകർക്കും എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
പദ്ധതിക്കായി നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. കുറഞ്ഞത് 300 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടതായി വരുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജോസ് ചുള്ളിക്കാരൻ പറഞ്ഞു . പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമത്തിൽ നിന്നും കാർഷിക ഉൽപന്നങ്ങൾ യൂറോപ്യൻ യൂണിയൻ മാർക്കറ്റിൽ വിൽക്കപ്പെടുന്നു.
ഈ പ്രോജക്ടിന്റെ മറവിൽ റിയൽ എസ്റ്റേറ്റ് മാഫിയയും മൈനിങ് ലോബികളും അവരുടെ ബിസിനസ്സ് നടത്തും . അതിനായി സർക്കാർ സൗകര്യം ഒരുക്കി കൊടുക്കുകയാണ് എന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ആരോപിച്ചു. .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.