വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു; വിമര്‍ശനവുമായി 'കത്തോലിക്ക സഭ'

വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു; വിമര്‍ശനവുമായി 'കത്തോലിക്ക സഭ'

തൃശൂര്‍: കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വിഴിഞ്ഞം സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം 'കത്തോലിക്ക സഭ'. സമരത്തെ എതിര്‍ക്കുന്നവര്‍ മത്സ്യതൊഴില്‍ മേഖലയുമായി ബന്ധമില്ലാത്തവരാണ്. സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും കൈ കോര്‍ത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന് വീണ്ടും തെളിഞ്ഞുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ലത്തീന്‍ അതിരൂപത ഏറ്റെടുത്ത സമരം കിടപ്പാടം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയാണ്. പുലിമുട്ടിന്റെ മൂന്നിലൊരുഭാഗം നിര്‍മിച്ചപ്പോഴേക്കും പാരിസ്ഥിതികാഘാതം വ്യക്തമായി. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി. മത്സ്യബന്ധനത്തിനോ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കോ കഴിയുന്നില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജനവിരുദ്ധ വികസന പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന് ഉറപ്പാണ്. കെ-റെയില്‍ പദ്ധതി ഇതിന് ഉദാഹരണമെന്ന് അദാനി പക്ഷക്കാര്‍ മനസിലാക്കണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.