തിരുവനനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ക്കിടയിലും 78 വിദേശ മദ്യ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 62 ബിയര്‍ പാര്‍ലര്‍ ഉള്‍പ്പെടെ 247 ബാറുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 47 കോടി രൂപയോളം ചെലഴിച്ച അതേ സര്‍ക്കാരാണ് പുതിയ ബാറുകള്‍ക്കും വൈന്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കുന്നത്.
2016 മുതല്‍ 2022 വരെ സംസ്ഥാനത്ത് 247 ബാറുകള്‍ക്കും 78 ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൂടാതെ 62 ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നതിനും അനുമതി നല്‍കി. 2016 ന് മുന്‍പ് 306 ബിവറേജസ് ഔട്ട് ലെറ്റുകകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ 309 ഷോപ്പുകളായി അത് ഉയര്‍ന്നു.
കൂടാതെ പുതിയ വിദേശ മദ്യഷോപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനോടൊപ്പം തന്നെ തദ്ദേശീയമായി ജവാന്‍ മദ്യത്തിന്റെ ഉല്പാദന യൂണിറ്റുകള്‍ക്കും അനുമതി നല്‍കി. അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും എന്നാണ് വകുപ്പിന്റെ പ്രതീക്ഷ. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായിട്ടാണ് എക്സൈസ് വകുപ്പ് മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.
അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ക്കും ലഹരിയില്‍ അടിമപ്പെട്ടവര്‍ക്കുമുള്ള ചികിത്സയ്ക്കുമായി 47 കോടിയോളം രൂപയാണ് എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ ചിലവിടുന്നത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയിന് ചിലവായത് 18 ലക്ഷത്തോളം രൂപയാണ്. ലഹരിയുടെ പിടിയില്‍ നിന്നും യുവജനങ്ങളെ മുക്തരാക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കുന്നു എന്ന് സര്‍ക്കാര്‍ വാദങ്ങള്‍ ഉയരുമ്പോഴും മദ്യ വിതരണത്തിലൂടെ സര്‍ക്കാര്‍ അധിക വരുമാനം നേടാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൂടാതെ മദ്യത്തിന്റെ വില്‍പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കാനുള്ള ജി.എസ്.ടി ബില്‍ ഇന്ന് സഭ പാസാക്കും. ഇതോടെ സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.