മന്‍ഡ്രൂസ് ചെന്നൈയ്ക്ക് മീതെ; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ

മന്‍ഡ്രൂസ് ചെന്നൈയ്ക്ക് മീതെ; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ

ചെന്നൈ: മാന്‍ഡ്രൂസ് ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ തുടങ്ങി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ചെന്നൈയോട് ചേര്‍ന്നുള്ള കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വിഴുപുറം ജില്ലകളില്‍ വെള്ളിയാഴ്ച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയോടെ ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടുണ്ട്. ഇന്നലെ രാവിലെയാണ് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയത്. നിലവില്‍ ചെന്നൈയില്‍ നിന്നു 700 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറു വടക്കുപടിഞ്ഞാറു ദിശയില്‍ നീങ്ങി, നാളെ രാത്രിയോടെ തീരം തൊടും.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും, ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തും ഞായറാഴ്ച വരെ കനത്ത മഴയ്ക്കു ചുഴലിക്കാറ്റ് ഇടയാക്കും. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, ചെന്നൈ, മയിലാടുതുറെ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, വില്ലുപുരം ജില്ലകളില്‍
മുന്നൊരുക്കങ്ങള്‍ തകൃതിയാണ്.

ചെന്നൈയില്‍ 35അംഗ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. നാഗപട്ടണത്തു ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 100 കേന്ദ്രങ്ങള്‍ തയാറാക്കി. ആര്‍ക്കോണത്തു നിന്നുള്ള ദേശീയ ദുരന്തനിവാരണ േസനയുടെ ഒരു യൂണിറ്റ് പുതുച്ചേരിയില്‍ വിന്യസിച്ചിട്ടുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.