ദുബായ്: അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിച്ചു. ഇന്ന് രാവിലെ 11.38ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് റാഷിദ് റോവർ വിക്ഷേപിച്ചത്. 2023 ഏപ്രിലോടെയാണ് ദൗത്യം പൂർത്തിയാക്കി റോവർ ചന്ദ്രനിലെത്തുക. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാഷിദി’ന്‍റെ യാത്ര.
ദുബായിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാഷിദ് റോവർ നിർമിച്ചത്. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങൾ അറിയാൻ സ്പേസ് സെന്ററിൽ എത്തിയിരുന്നു.
ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകൾ, പെട്രോഗ്രാഫി, ചന്ദ്രന്റെ ഭൂമിശാസ്ത്രം എന്നിവ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്. പൊടി ചലനം, ഉപരിതല പ്ലാസ്മ അവസ്ഥകൾ, ലൂണാർ റെഗോലിത്ത് എന്നിവയുടെ ഫോട്ടോകളും എടുക്കും. ചന്ദ്രനിലെ പൊടിയും പാറകളും ചന്ദ്രനിലുടനീളം എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കാൻ റാഷിദ് റോവർ ശാസ്ത്രജ്ഞരെ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.