വത്തിക്കാന്‍ സിറ്റി; അടിവസ്ത്രത്തിനായി മോഡൽ ചെയ്യുന്ന ബ്രസീലിയൻ മോഡലിൻ്റെ പോസ്റ്റിൽ മാര്‍പ്പാപ്പയുടെ അക്കൗണ്ടിൽ നിന്നും ലൈക്ക് പോയ സംഭവത്തിന്‍റെ യാഥാർത്ഥ്യം കണ്ടെത്താൻ ഇൻസ്റ്റഗ്രാമിനോട് ആവശ്യപ്പെട്ട് വത്തിക്കാന്‍. സ്‌കൂൾ ശൈലിയിലുള്ള അടിവസ്ത്രങ്ങൾ ധരിച്ച മോഡൽ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയിലായിരുന്നു മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ലൈക്ക് പോയത്.
ചിത്രം ലൈക്ക് ചെയ്തത് വത്തിക്കാനല്ലെന്നാണ് ഇതുവരെയുള്ള അറിവെന്നാണ് വത്തിക്കാൻ വക്താവിനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാൻ്റെ സോഷ്യൽ മീഡിയ ടീമാണ് മാര്‍പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാമിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി സിഎൻഎന്നിനോട് പറഞ്ഞു. വത്തിക്കാന്‍ ഉന്നയിച്ച പ്രശ്നം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിന്‍റെ ഉടമസ്ഥരായ ഫേസ്ബുക്ക് വ്യക്തമാക്കി.
ഏകദേശം 7.4 ദശലക്ഷം ആളുകള്‍ പോപ്പിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കണ്ട് വഴി ഫോളോ ചെയ്യുന്നത്. പക്ഷെ അദ്ദേഹം ആരെയും തിരികെ ഫോളോ ചെയ്യുന്നില്ല. നതാലിയ ഗാരിബോട്ടോ ഒക്ടോബര്‍ അഞ്ചിന് തന്‍റെ വേരിഫൈഡ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് മാര്‍പാപ്പയുടെ അക്കൗണ്ടില്‍ നിന്നുള്ള ലൈക്ക് വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.